മോട്ടോറോള എഡ്ജ് പ്ലസ് സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു, കഴിഞ്ഞ മാസമാണ് ഈ ഫോണ്‍ ആഗോള വിപണിയില്‍ അവതരിപ്പിച്ചത്. സെല്‍ഫി ക്യാമറയ്ക്കായി പഞ്ച് ഹോള്‍ നല്‍കിയിട്ടുള്ള കര്‍വ്ഡ് ഡിസ്‌പ്ലേയാണിതിന്. ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍, 108 എംപി ക്യാമറ സെന്‍സര്, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 പ്രൊസസര്‍ എന്നിവയെല്ലാം ഫോണിന്റെ മുഖ്യ സവിശേഷതകളാണ്.
ഒരു സിം കാര്‍ഡ് മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന മോട്ടോറോള എഡ്ജ് പ്ലസ് ആന്‍ഡ്രോയിഡ് 10 ഓഎസിലാണ് പ്രവര്‍ത്തിക്കുന്നത്. 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്ഡ് എന്‍ഡ്‌ലെസ് ഡിസ്‌പ്ലേയാണിതിന്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും എച്ച്ഡിആര്‍10 പ്ലസ് പിന്തുണയും സ്‌ക്രീനിനുണ്ട്.
ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 പ്രൊസസറും, അഡ്രിനോ 650 ഗ്രാഫിക് പ്രൊസസറുമാണ് ഫോണിന് ശക്തിപകരുന്നത്. 12 ജിബി വരെയുള്ള എല്‍പിഡിഡിആര്‍5 റാമും ഫോണിനുണ്ട്.
നാല് ക്യാമറ സെന്‍സറുകളുള്ള റിയര്‍ ക്യാമറ മോഡ്യൂളില്‍ 108 മെഗാപിക്‌സലിന്റെ പ്രധാന സെന്‍സര്‍, 16 എംപി അള്‍ട്ര വൈഡ് സെന്‍സര്‍, എട്ട് എംപി ടെലിഫോട്ടോ ഷൂട്ടര്‍, ഒരു ടൈം ഓഫ് ഫ്‌ളൈറ്റ് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. സെല്‍ഫിയ്ക്ക് വേണ്ടി 25 എംപി ക്യാമറയാണുള്ളത്.
മോട്ടോറോള എഡ്ജ് പ്ലസിന് 256 ജിബി സ്റ്റോറേജുണ്ട്. മൈക്രോ എസ്ഡികാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കില്ല. 5ജി , 4ജി എല്‍ടിഇ സൗകര്യങ്ങള്‍ ഫോണിലുണ്ട്. 5000 എംഎഎച്ച് ബാറ്ററിയും 18 വാട്ട് അതിവേഗ ടര്‍ബോ പവര്‍ ചാര്‍ജിങ് സൗകര്യവും 18 വാട്ട് വയര്‍ലെസ് ചാര്‍ജിങ് സൗകര്യവും ഫോണില്‍ ലഭിക്കും.
മോട്ടോറോള എഡ്ജ് പ്ലസിന് 12 ജിബി+ 256 ജിബി സ്റ്റോറേജ് വേരിയന്റ് മാത്രമാണുള്ളത്. ഇതിന് 74,999 രൂപയാണ് വില. ഫ്‌ളിപ്കാര്‍ട്ടിലും രാജ്യത്തെ പ്രധാന ഓഫ് ലൈന്‍ സ്റ്റോറുകളിലും മേയ് 26 മുതല്‍ ഫോണിന്റെ വില്‍പന തുടങ്ങും.
Content Highlights: motorola edge plus launched in india, Qualcomm snapdragon 865