200 MP ക്യാമറ; മോട്ടോറോള എഡ്ജ് 30 അള്‍ട്ര, എഡ്ജ് 30 ഫ്യൂഷന്‍ ഫോണുകള്‍ എത്തി 


Photo: Motorola

മോട്ടോറോള എഡ്ജ് 30 അള്‍ട്ര, മോട്ടോറോള എഡ്ജ് 30 ഫ്യൂഷന്‍ ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അന്താരാഷ്ട്ര വിപണിയില്‍ നേരത്തെ തന്നെ ഫോണുകള്‍ എത്തിയിരുന്നു. 200 മെഗാപിക്‌സല്‍പ്രൈമറി ക്യാമറയും ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 പ്ലസ് ജെന്‍1 പ്രൊസസറുമുള്ള ഫ്‌ളാഗ്ഷിപ്പ് മോഡലാണ് എഡ്ജ് 30 അള്‍ട്ര.

ഫോണുകളുടെ വില, വില്‍പന

മോട്ടോറോള എഡ്ജ് 30 അള്‍ട്രായുടെ 8ജിബി + 128 ജിബി പതിപ്പിന് ഇന്ത്യയില്‍ വില 59,999 രൂപയാണ്. ഇന്റര്‍സ്റ്റെല്ലര്‍ ബ്ലാക്ക്, സ്റ്റാര്‍ലൈറ്റ് വൈറ്റ് നിറങ്ങളിലാണ് ഈ ഫോണ്‍ വിപണിയിലെത്തുക. ഫ്‌ളിപ് കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് സെയിലിന്റെ ഭാഗമായി ലോഞ്ച് ഓഫര്‍ എന്ന നിലയില്‍ 54,999 രൂപയ്ക്ക് ഫോണ്‍ വാങ്ങാം.

ഫോണ്‍ വാങ്ങുന്നവര്‍ക്ക് ജിയോ ഓഫറായി 14699 രൂപയുടെയും 4000 രൂപയുടെയും കാഷ്ബാക്ക് 40 റീച്ചാര്‍ജ് വൗച്ചറുകളായി ലഭിക്കും. മിന്ത്ര, സീ5, ഇക്‌സിഗോ, ഫേണ്‍സ് ആന്റ് പെറ്റല്‍സ് എന്നിവയില്‍ നിന്നുള്ള 10699 രൂപയുടെ ഓഫറുകളും ലഭിക്കും.

മോട്ടോറോള എഡ്ജ് ഫ്യൂഷന്റെ എട്ട് ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിന് 42999 രൂപയാണ് വില. കോസ്മിക് ഗ്രേ, സോളാര്‍ ഗോള്‍ഡ് നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. ബിഗ് ബില്യണ്‍ ഡേ സെയിലില്‍ 39,999 രൂപയ്ക്ക് ഫോണ്‍ വാങ്ങാം.

ജിയോ ഓഫറായി 7699 രൂപയുടേയും 4000 രൂപയുടേയും കാഷ്ബാക്ക് 40 റീച്ചാര്‍ജ് വൗച്ചറുകളായി ലഭിക്കും. മിന്ത്ര, സീ5, ഇക്‌സിഗോ, ഫേണ്‍സ് ആന്റ് പെറ്റല്‍സ് എന്നിവയില്‍ നിന്നുള്ള 3699 രൂപയുടെ ഓഫറുകളും ലഭിക്കും.

ഫ്‌ളിപ്കാര്‍ട്ടിലും, റിലയന്‍സ് ഡിജിറ്റലിലും മറ്റ് റീട്ടെയ്ല്‍ സ്റ്റോറുകളിലും ഫോണ്‍ ലഭിക്കും.

സവിശേഷതകള്‍

റിലയന്‍സ് എഡ്ജ് 30 അള്‍ട്ര

  • ആന്‍ഡ്രോയിഡ് 12 ഓഎസ് അടിസ്ഥാനമാക്കിയുള്ള മൈ യുഎക്‌സ്
  • ഇന്റേണല്‍ സ്‌റ്റോറേജ് : 128 ജിബി യുഎഫ്എസ് 3.1
  • റാം: 8 ജിബി എല്‍പിഡിഡിആര്‍5
  • പ്രൊസസര്‍: സ്‌നാപ്ഡ്രാഗണ്‍ 8+ ജെന്‍ബാറ്ററി: 4610 mAh , 125 വാട്ട് ചാര്‍ജിങ്, 50 വാട്ട് വയര്‍ലെസ് ചാര്‍ജിങ്, 10 വാട്ട് വയര്‍ലെസ് പവര്‍ ഷെയറിങ്, ടൈപ്പ് സി പോര്‍ട്ട്
  • ഡിസ്‌പ്ലേ: 2400 x 1080 പിക്‌സല്‍ 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് പിഒഎല്‍ഇഡി ഡിസ്‌പ്ലേ. 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, കോര്‍ണിങ് ഗൊറില ഗ്ലാസ് 5
  • ക്യാമറ : 20 എംപി പ്രൈമറി ക്യാമറ, 50 എംപി അള്‍ട്ര വൈഡ് ആംഗിള്‍, 12 എംപി പോര്‍ട്രെയ്റ്റ് ക്യാമറ. 30 എഫ്പിഎസില്‍ 8കെ വീഡിയോ ചിത്രീകരിക്കാം. 60 എഫ്പിഎസില്‍ 4കെ വീഡിയോയും പകര്‍ത്താം. 60 എംപി സെല്‍ഫി ക്യാമറ
  • ഡോള്‍ബി അറ്റ്‌മോസിന്റെ ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകളുണ്ട്. ഹെഡ്‌ഫോണ്‍ ജാക്ക് ഇല്ല. രണ്ട് മൈക്രോ ഫോണുകളുണ്ട്.
  • 5ജി, ബ്ലൂടൂത്ത് 5.2, ഡ്യുവല്‍ സിം സൗകര്യങ്ങളുണ്ട്. 125 വാട്ട് ചാര്‍ജര്‍ കൂടെ ലഭിക്കും.
മോട്ടോറോള അള്‍ട്ര 30 ഫ്യൂഷന്‍

  • ആന്‍ഡ്രോയിഡ് 12, സ്‌നാപ്ഡ്രാഗണ്‍ 888+ 5ജി, 8 ജിബി എല്‍പിഡിഡിആര്‍5 റാം, 128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ്.
  • 4400 എംഎഎച്ച് ബാറ്ററി, 68 വാട്ട് ടര്‍ബോ പവര്‍ ചാര്‍ജിങ്, 68 വാട്ട് ചാര്‍ജര്‍ കൂടെ ലഭിക്കും.
  • 6.55 ഇഞ്ച് എന്റ്‌ലെസ് എഡ്ജ് ഡിസ്‌പ്ലേ, 2400x 1080 പിക്‌സല്‍ ഫുള്‍ എച്ച്ഡി പ്ലസ് റസലൂഷന്‍. 3ഡി കോര്‍ണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണം. ഐപി52 വാട്ടര്‍ റസിസ്റ്റന്‍സ്, 175 ഗ്രാം ഭാരം.
  • 50 എംപി പ്രൈമറി ക്യാമറ, 13 എംപി അള്‍ട്രാ വൈഡ് ആംഗിള്‍, ഡെപ്ത് സെന്‍സര്‍ എന്നിവയുണ്ട്.
  • ഡോള്‍ബി അറ്റ്‌മോസ് ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍, രണ്ട് മൈക്രോഫോണുകള്‍ എന്നിവയുണ്ട്. ഹെഡ് ഫോണ്‍ ജാക്ക് ഇല്ല.

Content Highlights: Motorola Edge 30 Ultra, Motorola Edge 30 Fusion launched in India

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented