മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ മോട്ടോ ജി പവര്‍ 2022 എഡിഷന്‍ പുറത്തിറക്കി. അമേരിക്കന്‍ വിപണിയിലാണ് അവതരിപ്പിച്ചത്. കമ്പനി നേരത്തെ പുറത്തിറക്കിയ മോട്ടോ ജി പവര്‍ (2021) ന്റെ അപ്‌ഗ്രേഡ് പതിപ്പാണിത്. മീഡിയാടെക്ക് ഹീലിയോ ജി37 പ്രൊസസര്‍, ട്രിപ്പിള്‍ റിയര്‍ ക്യാമറ എന്നിവയുണ്ട്. കൂടുതല്‍ വിവരങ്ങളറിയാം. 

മോട്ടോ ജി പവര്‍ (2022) ന് 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ടിഎഫ്ടി എല്‍സിഡി ഡിസ്‌പ്ലേയാണുള്ളത്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്, 20:9 അനുപാതത്തിലുള്ള സ്‌ക്രീനിന് 269ppi പിക്‌സല്‍ ഡെന്‍സിറ്റിയുണ്ട്. 

ആന്‍ഡ്രോയിഡ് 11 ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ മീഡിയാ ടെക്ക് ഹീലിയോ ജി 37 പ്രൊസസറാണ്. നാല് ജിബി റാം ശേഷിയുണ്ട്. 64 ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഫോണില്‍ 512 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാം. 

ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമാണിതിന്. ഇതില്‍ 50 എംപി പ്രൈമറി ക്യാമറ, രണ്ട് എംപി മാക്രോ ക്യാമറ, രണ്ട് എംപി ഡെപ്ത് ക്യാമറ എന്നിവ ഉള്‍ക്കൊള്ളുന്നു. 

ഹൈപ്പര്‍ലാപ്‌സ്, ഡ്യുവല്‍ കാപ്ചര്‍ പോലുള്ള ഫീച്ചറുകള്‍ ഇതിലുണ്ട്. സെല്‍ഫികള്‍ക്കായി എട്ട് എംപി ക്യാമറയാണ് നല്‍കിയിട്ടുള്ളത്. 5000 എംഎഎച്ച് ബാറ്ററിയുണ്ട്. 10 വാട്ട് ചാര്‍ജിങ് പിന്തുണയുണ്ട്. ഫോണിന് പിന്‍ഭാഗത്തയി ഫിംഗര്‍പ്രിന്റ്‌സെന്‍സര്‍ നല്‍കിയിരിക്കുന്നു. ഫേസ് അണ്‍ലോക്ക് സൗകര്യവുമുണ്ട്. 

199 ഡോളര്‍, 249 ഡോളര്‍ നിരക്കുകളിലാണ് ഇത് വിപണിയിലെത്തുക.  ഇന്ത്യയില്‍ ഇത് ഏകദേശം 14700 രൂപ, 18400 രൂപ എന്നിങ്ങനെ വരും. കറുപ്പ് നിറത്തിലാണ് ഫോണ്‍ വിപണിയിലെത്തുക. ഇന്ത്യന്‍ വിപണിയില്‍ ഫോണിന്റെ വില എത്രയായിരിക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. 

Content Highlights: Moto G Power 2022,Technology News,Motorola,Moto G Power Specifications,Moto G Power Price,Technology,Mathrubhumi