Photo: Screengrab
ഇന്ത്യയില്‍ അവതരിപ്പിക്കും മുമ്പ് സാംസങിന്റെ ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണായ ഗാലക്സി ഫോള്‍ഡ് 3 സ്വന്തമാക്കി മോഹന്‍ലാല്‍. ഈ മാസം പത്തിനാണ് ഗാലക്സി ഫോള്‍ഡ് 3 ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍ ഈ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 11 നാണ് സാംസങ് ഗാലക്സി സെഡ് ഫോള്‍ഡ് 3 സ്മാര്‍ട്ഫോണ്‍ ആഗോള വിപണിയില്‍ അവതരിപ്പിച്ചത്. ഓഗസ്റ്റ് 27 മുതല്‍ യുഎസ്, യൂറോപ്പ്, ദക്ഷിണ കൊറിയ ഉള്‍പ്പടെയുള്ള തിരഞ്ഞെടുത്ത വിപണികളില്‍ ഫോണ്‍ വില്പന ആരംഭിച്ചിട്ടുണ്ട്.
7.6 ഇഞ്ച് ടച്ച് സ്ക്രീന്‍ പ്രൈമറി ഡിസ്പ്ലേയില്‍ 20208 x 1768 പിക്സല്‍ റസല്യൂഷനുണ്ട്. 6.20 ഇഞ്ച് സെക്കന്‍ഡറി ഡിസ്പ്ലേയും ഫോണിനുണ്ട്. ആന്‍ഡ്രോയിഡ് 11 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 4400 എംഎഎച്ച് ബാറ്ററിയാണുള്ളത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 888 ഒക്ടാകോര്‍ പ്രൊസസറിനൊപ്പം 12 ജിബി റാം ശേഷിയുമുണ്ട്.
വ്യത്യസ്ത അപ്പാര്‍ച്ചറില്‍ 12 മെഗാപിക്സല്‍ സെന്‍സറുകള്‍ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ ക്യാമറ മോഡ്യൂള്‍ ആണിതിന്. 10 മെഗാപിക്സല്‍, 4 മെഗാപിക്സല്‍ സെന്‍സറുകള്‍ അടങ്ങുന്ന ഡ്യുവല്‍ ക്യാമറയാണ് സെല്റിയ്ക്ക്.
256 ജിബി/512 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജും ഡ്യുവല്‍ സിം കാര്‍ഡ് സൗകര്യവുമുണ്ട്. ഫാന്റം ബ്ലാക്ക്, ഫാന്റം ഗ്രീന്‍, ഫാന്റം സില്‍വര്‍ നിറങ്ങളിലാണ് ഇത് ലഭ്യമാവുക.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അവതരിപ്പിച്ച സാംസങ് ഗാലക്സി സെഡ് ഫോള്‍ഡ് 2 സ്മാര്‍ട്ഫോണും മോഹന്‍ലാല്‍ സ്വന്തമാക്കിയിരുന്നു. പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതിരിപ്പിക്കുന്നതിന് മുമ്പ് തന്നെ ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്‍കൂര്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..