Micromax 'In' | Screengrab: Youtube| Micromax India
ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡ് ആയ മൈക്രോമാക്‌സ് ഇന്‍ഫോര്‍മാറ്റിക്‌സ് ലിമിറ്റഡ് പുതിയ ബ്രാന്‍ഡ് അവതരിപ്പിച്ചു. ''ഇന്‍'' എന്ന പേരിലുള്ള ബ്രാന്‍ഡിലൂടെ സ്മാര്‍ട്‌ഫോണ്‍ വിപണിയിലേക്ക് തിരിച്ചുവരികയാണ് മൈക്രോമാക്‌സ്. ആത്മനിര്‍ഭര്‍ ഭാരത് എന്ന നയം സാക്ഷാല്‍ക്കരിക്കുന്നതിനായി കന്ദ്രംഅംഗീകരിച്ച പിഎല്‍ഐ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഈ പ്രഖ്യാപനം.
ഇന്‍ എന്ന ബ്രാന്‍ഡിലൂടെ ഇന്ത്യന്‍ വിപണിയിലെ തിരിച്ചുവരവില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും 'ഇന്‍' മൊബൈല്‍ ഉപയോഗിച്ച് ഇന്ത്യയെ വീണ്ടും ആഗോള സ്മാര്‍ട്ട്ഫോണ്‍ ഭൂപടത്തില്‍ എത്തിക്കുക എന്നതാണ് തങ്ങളുടെ ശ്രമമെന്നും മൈക്രോമാക്സിന്റെ സഹസ്ഥാപകനായ രാഹുല്‍ ശര്‍മ പറഞ്ഞു. ഇന്ത്യ എന്ന പേരിനെ പ്രതിനിധീകരിക്കുന്നതാണ് 'ഇന്‍' എന്ന പേര്.
ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് മൊബൈല്‍ ഗെയിമിംങ് വിപണികളിലൊന്നാണ് ഇന്ത്യ. 'ഇന്‍' ബ്രാന്‍ഡിനൊപ്പം ഉപഭോക്താക്കള്‍ക്ക് അവരുടെ സ്വകാര്യത ലംഘിക്കാതെ മികച്ച ഉല്‍പ്പന്നങ്ങളുമായി മുന്നേറുന്നതിന് ഇത് അവസരമൊരുക്കുമെന്നും ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണമായി വിശ്വസിക്കാവുന്ന ഒരു സ്മാര്‍ട്ട്‌ഫോണ്‍ പരിതസ്ഥിതി വളര്‍ത്തിയെടുക്കുകയും യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത ഏറ്റവും മികച്ച ഉപഭോക്തൃ അനുഭവം ഈ ബ്രാന്‍ഡിലൂടെ ഉറപ്പുനല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്മാര്‍ട്‌ഫോണ്‍ വിപണിയിലേക്കുള്ള തന്ത്രപരമായ പുനഃപ്രവേശനത്തിന് 500 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ മൈക്രോമാക്‌സിന് പദ്ധതിയുണ്ട്. പുതുതലമുറയെ ലക്ഷ്യമിട്ട് 'ഇന്‍' എന്ന ബ്രാന്‍ഡില്‍ പുതിയ ശ്രേണി സ്മാര്‍ട്‌ഫോണുകള്‍ മൈക്രോമാക്‌സ് അവതരിപ്പിക്കും.
ഭിവാടി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ അത്യാധുനിക ഉല്‍പാദന സൗകര്യങ്ങള്‍ മൈക്രോമാക്സിനുണ്ട്. പ്രതിമാസം 2 ദശലക്ഷത്തിലധികം ഫോണുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി ബ്രാന്‍ഡിന് ഉണ്ട്. കൂടാതെ റീട്ടെയില്‍, വിതരണശൃംഖല ശക്തിപ്പെടുത്തുകയാണ് ബ്രാന്‍ഡ്. നിലവില്‍ ഇന്ത്യയിലുട നീളം പതിനായിരത്തിലധികം ഔട്ട്ലെറ്റുകളും ആയിരത്തിലധികം സേവനകേന്ദ്രങ്ങളും കമ്പനിക്കുണ്ട്.
Content Highlights: micromax launched new brand named IN
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..