ഇന്ത്യന്‍ മൊബൈല്‍ഫോണ്‍ ബ്രാന്റായ മൈക്രോമാക്‌സ് ഇന്‍ എന്ന പേരില്‍ പുതിയ സ്മാര്‍ട്‌ഫോണ്‍ ബ്രാന്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ്. രാജ്യത്ത് നിലനില്‍ക്കുന്ന ചൈനീസ് വിരുദ്ധ വികാരം പ്രയോജനപ്പെടുത്തി മുന്‍നിരയിലുള്ള ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളെ വെല്ലുവിളിക്കാനാണ് മൈക്രോമാക്‌സ് ഒരുങ്ങുന്നത്.
ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളുടെ ശക്തമായ സാന്നിധ്യമുള്ള ബജറ്റ് വിഭാഗത്തില്‍ പുറത്തിറങ്ങാനൊരുങ്ങുന്ന ഫോണുകളില്‍ എത് പ്രൊസസര്‍ ആയിരിക്കും ഉണ്ടാവുകയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മൈക്രോമാക്‌സ്.
മീഡിയാ ടെക്കിന്റെ ഹീലിയോ ജി 35, ഹീലിയോ ജി85 പ്രൊസസറുകളായിരിക്കും മൈക്രോമാക്‌സ് ഇന്‍ ഫോണുകളില്‍ ഉണ്ടായിരിക്കുക. നവംബര്‍ മൂന്നിന് ഫോണുകള്‍ അവതരിപ്പിക്കും.
സുഗമമായ ഗെയിമിങ് സാധ്യമാക്കും വിധം തയ്യാറാക്കിയ പ്രൊസസറാണ് മീഡിയാ ടെക് ഹീലിയോ ജി85. ഇക്കഴിഞ്ഞ മേയിലാണ് ഇത് പുറത്തിറക്കിയത്. ഈ പ്രൊസസറാണ് റിയല്‍മി നാര്‍സോ 20, ഷാവോമി റെഡ്മി നോട്ട് 9 പോലുള്ള ഫോണുകളിലുള്ളത്.
അതേസമയം മീഡിയാ ടെക് ഹീലിയോ ജി35 പ്രൊസസറാണ് റെഡ്മി 9, റിയല്‍മി സി11, പോകോ സി3 പോലുള്ള ബജറ്റ് ഫോണുകളിലുള്ളത്.
തീര്‍ച്ചയായും ഈ ഫോണുകളോടും ബ്രാന്‍ഡുകളോടും മത്സരിക്കുകയാവും മൈക്രോമാക്‌സ് ഇന്‍ ഫോണുകളുടെ ലക്ഷ്യം.
മൈക്രോമാക്‌സ് ഇന്‍ പരമ്പര ഫോണുകളില്‍ മീഡിയാ ടെക് ഹീലിയോ ജി35, ജി85 പ്രൊസസര്‍ ചിപ്പുകള്‍ ഉണ്ടാകുമെന്ന് ഒരു ടീസര്‍ വീഡിയോ ട്വീറ്റ് ചെയ്യുകൊണ്ടാണ് കമ്പനി വ്യക്തമാക്കിയത്.
ഇക്കാരണം കൊണ്ടുതന്നെ 7000 രൂപയ്ക്കും 25000 രൂപയ്ക്കം ഇടയില്‍ വില വരുന്ന ഫോണുകളായിരിക്കും മൈക്രോസോഫ്റ്റ് ഇന്‍ പുറത്തിറക്കുക. സ്റ്റോക്ക് ആന്‍ഡ്രോയിഡ് ഓഎസ് ആയിരിക്കും ഫോണിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: micromax in mediatek helio g85 processor