മൈക്രോമാക്സ് ഇൻ വൺ ബി വിൽപന ഇന്ന് മുതൽ ആരംഭിക്കും. ഒക്ടാകോർ ഹീലിയോ ജി പ്രൊസസറുമായെത്തുന്ന ഫോണിന് രണ്ട് ജിബി നാല് ജിബി പതിപ്പുകളാണുള്ളത്. 6.52 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയും 13 മെഗാപിക്സൽ ക്യാമറയും ഫോണിനുണ്ട്. എട്ട് ജിബിയാണ് സെൽഫി ക്യാമറ. 5000 എംഎഎച്ച് ബാറ്റിയിൽ 10 വാട്ട് അതിവേഗ ചാർജിങ് സൗകര്യവുമുണ്ട്.

ആൻഡ്രോയിഡ് 10 ഓഎസിലാണ് ഫോണിന്റെ പ്രവർത്തനം. ഡ്യുവൽ സിം സ്ലോട്ടുകളും മൈക്രോ എസ്ഡി കാർഡും ഒരേ സമയം ഉപയോഗിക്കാനാവും. ഫോണിനൊപ്പം ചാർജർ സ്ക്രീൻ ഗാർഡ് എന്നിവയും ലഭിക്കും.

ഫ്ളിപ്കാർട്ടിലും മൈക്രോമാക്സിന്റെ ഔദ്യോഗിക വെബ്സൈറ്റിലുമാണ് ഫോണിന്റെ വിൽപന.

ഫോണിന്റെ രണ്ട് ജിബി റാം + 32 ജിബി പതിപ്പിന് 6999 രൂപയും നാല് ജിബി റാം + 34 ജിബി പതിപ്പിന് 7999 രൂപയുമാണ് വില. പച്ച, നീല, പർപ്പിൾ നിറങ്ങളിലാണ് ഫോൺ ലഭ്യമാവുക.

ഫ്ളിപ്കാർട്ടിന്റെ വിവിധ ഡിസ്കൗണ്ട് ഓഫറുകൾ ഫോണിന് ലഭ്യമാണ്.