മീഡിയാ ടെക്ക് ഡൈമന്‍സിറ്റി 9000 ചിപ്പ് ആദ്യം ഓപ്പോ ഫൈന്‍ഡ് എക്‌സ്5 ഫോണുകളില്‍


ഫൈന്‍ഡ് എക്‌സ്5 പരമ്പരയിലെ പ്രോ വേരിയന്റിലാണ് ഡൈമന്‍സിറ്റി 9000 ഉണ്ടാവുക. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ 1 പ്രൊസസറിനോടായിരിക്കും ഡൈമന്‍സിറ്റി 9000 വിപണിയില്‍ മത്സരിക്കുക. 

Mediatek Dimensity 9000 | Photo: MediaTek

മീഡിയാ ടെക്കും ഓപ്പോയും ചേര്‍ന്ന് പുതിയ മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി പ്രൊസസര്‍ ചിപ്പ് പ്രഖ്യാപിച്ചു. മീഡിയാടെക്കിന്റെ ഈ വിലകൂടിയ പ്രൊസസര്‍ ഫെബ്രുവരി 24 ന് പുറത്തിറക്കാനൊരുങ്ങുന്ന ഓപ്പോ ഫൈന്‍ഡ് എക്‌സ് 5 പരമ്പരയിലാണ് ആദ്യം എത്തുക.

ഫൈന്‍ഡ് എക്‌സ്5 പരമ്പരയിലെ പ്രോ വേരിയന്റിലാണ് ഡൈമന്‍സിറ്റി 9000 ഉണ്ടാവുക. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ 1 പ്രൊസസറിനോടായിരിക്കും ഡൈമന്‍സിറ്റി 9000 വിപണിയില്‍ മത്സരിക്കുക.

ഓപ്പോ ഫൈന്‍ഡ് എക്‌സ് 5 പരമ്പര ഫോണുകളെ കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഫോണില്‍ ക്യുഎച്ച്ഡി പ്ലസ് അമോലെഡ് എല്‍ടിപിഒ ഡിസ്‌പ്ലേ ആയിരിക്കുമെന്നും ഇന്‍ സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇത് കൂടാതെ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 5000 എംഎഎച്ച് ബാറ്ററി, 90 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യം, 12 ജിബി റാം, 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ് എന്നിവയും ഫോണില്‍ പ്രതീക്ഷിക്കാം.

അടുത്തിടെ ക്യാമറ നിര്‍മാതാക്കളായ ഹാസില്‍ ബ്ലാഡുമായി സഹകരിക്കുകയാണെന്ന് ഓപ്പോ പ്രഖ്യാപിച്ചിരുന്നു. ഇതുവഴി ഹാസില്‍ ബ്ലാഡിന്റെ ക്യാമറ സെന്‍സറുകള്‍ ആയിരിക്കും ഓപ്പോ ഫൈന്‍ഡ് എക്‌സ് 5 സീരീസില്‍.


Content Highlights: mediatek flagship chip, mediatek dimensity 9000, Oppo find x5 series, oppo new phone chips

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022

More from this section




Most Commented