-
ഷാവോമിയുടെ എംഐ 10 സ്മാര്‍ട്‌ഫോണ്‍ മെയ് എട്ടിന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഇന്ന് നടന്ന ഓണ്‍ലൈന്‍ പ്രസ് മീറ്റിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചിരുന്നു.
മൂന്നാം ഘട്ട ലോക്ക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതില്‍ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് സ്മാര്‍ട്‌ഫോണുകള്‍ ഉള്‍പ്പടെയുള്ള അവശ്യേതര സാധനങ്ങള്‍ വില്‍ക്കാന്‍ അനുമതി ലഭിച്ചതോടെയാണ് ഫോണ്‍ പുറത്തിറക്കാന്‍ കമ്പനി തീരുമാനിച്ചത്.
ഓണ്‍ലൈന്‍ വഴി തത്സമയം പ്രക്ഷേപണം ചെയ്താണ് ഫോണിന്റെ അവതരണ പരിപാടി നടത്തുക. അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഷാവോമി പുറത്തുവിട്ടേക്കും.
മാര്‍ച്ചിലാണ് ഷാവോമി എംഐ 10 പരമ്പര ഫോണുകള്‍ ആഗോള വിപണിയില്‍ അവതരിപ്പിച്ചത്. ഫോണിന് ഇന്ത്യയില്‍ എത്രയാകും വിലയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇന്ത്യയിലെ വര്‍ധിച്ച ജിഎസ്ടി, നേരിട്ടുള്ള ഇറക്കുമതി പോലുള്ള ഘടകങ്ങള്‍ ഇന്ത്യയിലെ ഫോണിന്റെ വിലയെ സ്വാധിനിച്ചേക്കാം. അതുകൊണ്ട് തന്നെ എംഐ 10 ന്റെ ചൈനയിലെ വിലയ്ക്ക് തുല്യമായ വിലയായിരിക്കില്ല ഇന്ത്യയില്‍.
6.67 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് എംഐ 10 ന്. പഞ്ച് ഹോള്‍ ഡിസ്പ്ലേയില്‍ 20 എംപി സെല്‍ഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നു. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 865 പ്രൊസസര്‍ ശക്തിപകരുന്ന ഫോണില്‍ 12 ജിബി വരെ റാം ശേഷിയും 256 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജും ലഭിക്കും.
108 എംപി പ്രധാന സെന്‍സര്‍ ആയുള്ള ക്വാഡ് ക്യാമറ സംവിധാനത്തില്‍ 13 എംപി ടെലിഫോട്ടോലെന്‍സ്, രണ്ട് മെഗാപിക്സലിന്റെ രണ്ട് സെന്‍സറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. 4780 എംഎഎച്ച് ബാറ്ററി ശേഷിയുള്ള ഫോണില്‍ വയര്‍ലെസ് ചാര്‍ജിങ് സൗകര്യം ലഭിക്കും.
അതേസമയം ഇന്ത്യയിലെത്തുന്ന എംഐ 10 ന് ഗ്ലോബല്‍ പതിപ്പില്‍ പിന്നും ചില മാറ്റങ്ങളുണ്ടാവും. ട്വിലൈറ്റ് ഗ്രേ, കോറല്‍ ഗ്രീന്‍ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഈ ഫോണ്‍ ഇന്തയയിലെത്തുക. ഇന്ത്യയിലെത്തുന്ന എംഐ 10 ഫോണില്‍ ഡ്യുവല്‍ സിം കണക്റ്റിവിറ്റിയുണ്ടാവും. നേരത്തെ ആഗോളവിപണിയില്‍ അവതരിപ്പിച്ച പതിപ്പില്‍ ഒരു സിംകാര്‍ഡ് മാത്രമേ ഉപയോഗിക്കാനാവൂ.
ആഗോള വിപണിയില്‍ എംഐ 10 പ്രോ അവതരിപ്പിച്ചിരുന്നുവെങ്കിലും അത് ഇന്ത്യയിലെത്തില്ല. സാധാരണ പതിപ്പായ എംഐ 10 മാത്രമേ ഇന്ത്യയിലെത്തിക്കൂ.
Content Highlights: lock down 3rd phase xiaomi mi10 launch on may 8
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..