എൽജിയുടെ പ്രിമിയം മിഡ് റേഞ്ച് സ്മാർട്ഫോണായ വെൽവെറ്റ് 5 ജി ഇന്ത്യയിൽ ഒക്ടോബറിനുള്ളിൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്.
ഒക്ടോബര്‍ നാലിന് എല്‍ജി ജീവനക്കാര്‍ക്ക് ഫോണുകള്‍ ഔദ്യോഗികമായി ലഭ്യമാക്കിയ ശേഷം ഈ മാസം തന്നെ ഫോൺവിപണിയിൽ അവതരിപ്പിക്കുമെന്നും ഗിസ്‌മോണിച്ചയുടെ റിപ്പോർട്ട് പറയുന്നു.
6.8 ഇഞ്ച് ഫുൾ എച്ച്ഡി + (1080x2460 പിക്‌സൽ) അമോലെഡ് സ്‌ക്രീനിലാണ് ഫോൺ വരുന്നത്. കൂടാതെ ഫോണിൽ ഒരു ഫിംഗർപ്രിന്റ് റീഡറും ഒരുക്കിയിട്ടുണ്ട്.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 എസ്.ഓ.സിയിലാണ് ഫോൺ പ്രവർത്തിക്കുക. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഇതിൽ ലഭിക്കും.
ഇതുകൂടാതെ എൽജി വെൽവെറ്റിൽ ട്രിപ്പിൾ ക്യാമറ ജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. ഇതിൽ 48 മെഗാപിക്സെൽ പ്രൈമറി സെൻസർ , 8 അൾട്രാ വൈഡ് ആംഗിൾ സെസ്നർ, 5 മെഗാപിക്സെൽ ഡെപ്ത് സെൻസർ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. വീഡിയോ കാൾ ചെയ്യാനും സെൽഫി എടുക്കാനും 16 മെഗാപിക്സെൽ സെൻസറാണ് ഫോണിൽ ഘടിപ്പിച്ചിരിക്കുന്നത്.
4,300 എംഎഎച്ച് ബാറ്ററിയില്‍ വയർ ഉപയോഗിച്ചും വയർലെസ്സായും അതിവേഗ ചാർജിംങ് നടത്താൻ സാധിക്കുമെന്നാണ് ഫോണിന്റെ മറ്റൊരു സവിശേഷത.
Content highlights : LG Velvet 5G may launch in India this month