എല്‍ജിയുടെ പുതിയ എല്‍ജി കെ42 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ക്വാഡ് റിയര്‍ ക്യാമറാ സംവിധാനത്തോടുകൂടിയുള്ള ഈ ഫോണില്‍ 4000 എംഎഎച്ച് ബാറ്ററിയുണ്ട്.
MIL-STD-81G എന്ന മിലിറ്ററി ഗ്രേഡ് സര്‍ട്ടിഫിക്കേഷനോടുകൂടിയാണ് ഫോണ്‍ പുറത്തിറങ്ങുന്നത്. ഇതിനായി ഒമ്പത് വ്യത്യസ്ത യുഎസ് മിലിറ്ററി സ്റ്റാന്റാര്‍ഡ് പരീക്ഷണങ്ങള്‍ ഫോണ്‍ മറികടന്നു. ഉയര്‍ന്നതും താഴ്‌നതുമായ താപനില, ടെമ്പറേച്ചര്‍ ഷോക്ക്, വൈബ്രേഷന്‍, ഷോക്ക്, ഹ്യുമിഡിറ്റി ഉള്‍പ്പടെയുള്ള പരീക്ഷണങ്ങള്‍ അതില്‍പെടും.രണ്ട് വര്‍ഷത്തെ സൗജന്യ വാറന്റിയും ഫോണിനുണ്ട്.
ഒക്ടാകോര്‍ മീഡിയ ടെക് ഹീലിയോ പി22 പ്രൊസസര്‍ ചിപ്പില്‍ പുറത്തിറങ്ങുന്ന ഫോണില്‍ മൂന്ന് ജിബി റാം ശേഷിയുണ്ട്. 64 ജിബി ആണ് ഇന്റേണല്‍ സ്റ്റോറേജ്. ആന്‍ഡ്രോയിഡ് 10 യിലാണ് ഫോണിന്റെ പ്രവര്‍ത്തനം.
720 x 1600 പിക്‌സല്‍ 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയില്‍ പഞ്ച് ഹോള്‍ മാതൃകയിലാണ് സെല്‍ഫി ക്യാമറ നല്‍കിയിരിക്കുന്നത്.
ക്വാഡ് റിയര്‍ ക്യാമറയില്‍ 13 എംപി, 5 എംപി വൈഡ് ആംഗിള്‍ ലെന്‍സ് , രണ്ട് എംപി ഡെപ്ത് സെന്‍സര്‍, രണ്ട് എംപി മാക്രോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്നു. സെല്‍ഫി ക്യാമറ എട്ട് മെഗാപിക്‌സലിന്റേതാണ്.
ജനുവരി 26 മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ മാത്രം ഫോണ്‍ വില്‍പനയ്‌ക്കെത്തും. 10,990 രൂപയാണ് ഫോണിന്റെ വില. രണ്ട് വര്‍ഷം വാറന്റിയും ഒരു തവണ സ്‌ക്രീന്‍ റീപ്ലേസ് മെന്റും ലഭിക്കും. ചാരനിറത്തിലും പച്ചനിറത്തിലുമാണ് ഫോണ്‍ പുറത്തിറങ്ങുക.
Content Highlights: lg k42 smartphone launched in india