ന്ത്യന്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ ലാവ പുറത്തിറക്കുന്ന ആദ്യ 5ജി സ്മാര്‍ട്‌ഫോണ്‍ ലാവ അഗ്നി 5ജി വില്‍പനയ്‌ക്കെത്തി. ലാവ മൊബൈല്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലും ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും ഫോണ്‍ വാങ്ങാം. 19,999 രൂപയാണ് വില. 

നീല നിറത്തില്‍ പുറത്തിറങ്ങുന്ന ഫോണില്‍ എട്ട് ജിബി റാം, 128 ജിബി സ്‌റ്റോറേജ് എന്നിവയുണ്ട്. നവംബര്‍ ആദ്യം അവതരിപ്പിച്ച ഫോണ്‍ മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചിരുന്നു. 

ആമസോണില്‍ നിന്നും ഫോണ്‍ വാങ്ങുന്നവര്‍ക്ക് ആക്‌സിസ് ബാങ്ക് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ 2000 രൂപ വരെ പത്ത് ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. നോ കോസ്റ്റ് ഇഎംഐയും ലഭ്യമാണ്. 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറുമുണ്ട്. 

ഫ്‌ളിപ്കാര്‍ട്ടിലാകട്ടെ ബാങ്ക് ഓഫ് ബറോഡയുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 2000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 2000 രൂപവരെ 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. 15,250 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ഫ്‌ളിപ്കാര്‍ട്ടിലുണ്ട്. 

6.78 ഇഞ്ച് ഫുള്‍എച്ച്ഡി ഡിസ്‌പ്ലേയുള്ള ലാവ അഗ്നി 5ജിയുടെ സ്‌ക്രീനില്‍ 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. 204 ഗ്രാം ആണ് ഭാരം. പഞ്ച് ഹോള്‍ ഡിസൈന്‍ ആണിതിന്. മീഡിയാ ടെക്ക് ഡൈമന്‍സിറ്റി 810 പ്രൊസസറില്‍ എട്ട് ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. 5000 എംഎഎച്ച് ആണ് ബാറ്ററി. 30 വാട്ട് അതിവേഗ ചാര്‍ജിങുമുണ്ട്. 

ഇതിലെ ക്വാഡ് റിയര്‍ ക്യാമറയില്‍ 64 എംപി പ്രൈമറി ക്യാമറ, അഞ്ച് എംപി വൈഡ് ആംഗിള്‍ ലെന്‍സ്, രണ്ട് എംപി ഡെപ്ത് സെന്‍സര്‍, രണ്ട് എംപി മാക്രോ ലെന്‍സ് എന്നിവ ഉള്‍ക്കൊള്ളുന്നു. 

16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണിതിന്. 5ജി, 4ജി വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ഇതിനുണ്ട്. ഒരു വശത്തായാണ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ നല്‍കിയിട്ടുള്ളത്.

ആമസോണിൽ നിന്നും ലാവ അഗ്നി 5ജി വാങ്ങാം -Lava  Agni 5G Fiery Blue (8GB RAM, 128GB Storage)

Content Highlights: Technology, Lava Mobiles, Lava Agni 5g phone, Indian 5G Phones, Agni 5G Launch Date, Agni 5G Price