സാങ്കേതിക രംഗത്തിന് ആവേശകരമായൊരു ഡിസംബര്‍ മാസമാണ് വരാന്‍ പോവുന്നത്. ബ്ലാക്ക് ഫ്രൈഡേ, ക്രിസ്മസ് മുതലായ ഉത്സവകാലമാണ് വരുന്നത്. സീസണ്‍ മുന്നില്‍ കണ്ട് ഒരു കൂട്ടം പുതിയ സ്മാര്‍ട്‌ഫോണുകൾ ഡിസംബറില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വണ്‍പ്ലസ്, റെഡ്മി, റിയല്‍മി എന്നീ പ്രമുഖ കമ്പനികളില്‍ നിന്നുള്ള സ്മാര്‍ട്‌ഫോണുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അതില്‍ തന്നെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന രണ്ട് മോഡലുകളാണ് വണ്‍പ്ലസ് ആര്‍ടി ( OnePlus RT ) യും ഇഖൂ 8 ( IQOO 8 ) ഉം. ഈ വര്‍ഷാവസാനമാകുമ്പോഴേക്കും പുറത്തിറക്കാന്‍ സാധ്യതയുള്ള ചില പ്രധാനമോഡലുകള്‍ പരിശോധിക്കാം.

വണ്‍പ്ലസ് ആര്‍ ടി ( OnePlus RT )

വണ്‍പ്ലസ് എന്ന കമ്പനിയില്‍ നിന്നും പ്രതീക്ഷിക്കുന്ന ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണാണ് വണ്‍പ്ലസ് ആര്‍ടി. വണ്‍പ്ലസ് 9ആര്‍ടിയുടെ ഇന്ത്യന്‍ വേര്‍ഷന് വണ്‍പ്ലസ് ആര്‍ടി എന്ന പേരില്‍ വിപണിയിലെത്തിക്കാനാണ് സാധ്യത. 6.62 ഇഞ്ച് ഫ്‌ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 888 പ്രോസസ്സറുമായി  സംയോജിപ്പിച്ചിരിക്കുന്ന 12ജിബി ഏല്‍പിഡിആര്‍ 5 റാം, യുഎഫ്എസ് 3.1 സപ്പോര്‍ട്ടോട് കൂടിയ 256 ജിബി വരെ ഉള്ള സ്റ്റോറേജ് ഓപ്ഷന്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍. കൂടാതെ 50 മെഗാപിക്‌സിലിന്റെ മെയിന്‍ ക്യാമറ,16 മെഗാപിക്‌സലിന്റെ സെക്കണ്ടറി ക്യാമറ, 2 മെഗാപിക്‌സിലിന്റെ മാക്രോ ക്യാമറയോട് കൂടിയ ട്രിപ്പിള്‍ ക്യാമറ സജ്ജീകരണവും പ്രതീക്ഷിക്കുന്നു. പഞ്ച് ഹോള്‍ ഡിസ്പ്ലേയില്‍ മുകളില്‍ ഇടത്തു ഭാഗത്തായി 16 മെഗാപിക്‌സിലിന്റെ സെല്‍ഫി ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. ഡിസംബര്‍ 16 ന്  4500mAh കപ്പാസിറ്റിയുള്ള ബാറ്ററി ആണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. വണ്‍പ്ലസ് ആര്‍ ടി ഡിസംബര്‍ 16 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

റെഡ്മി കെ 50 സീരീസ് ( Redmi K50 series )

റെഡ്മി കെ 50 സീരീസില്‍ റെഡ്മി കെ 50, റെഡ്മി കെ 50 പ്രോ, റെഡ്മി കെ 50 പ്രോ + എന്നീ മോഡലുകള്‍ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നു. Redmi K50 ക്ക് 120ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് വരുന്ന 6.28 ഇഞ്ച് OLED ഡിസ്പ്ലേ ആവും ഉണ്ടാവുക. കൂടാതെ 2.5ഡി കര്‍വ്ഡ് ടെമ്പര്‍ഡ് ഗ്ലാസ് കൊണ്ടും കോര്‍ണിംഗ് ഗൊറില്ല ഗ്ലാസിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ സംരക്ഷണവും ഡിസ്പ്ലേയ്ക്ക് ലഭിക്കുന്നു. സ്‌നാപ്ഡ്രാഗണ്‍ 870 SoC പ്രോസസ്സര്‍ ആവും ഫോണിന് കരുത്തുപകരുക. 6, 8, 12 ജിബി റാമുകളില്‍  64, 128, 256 ജിബി എന്നീ സ്റ്റോറേജ് ഓപ്ഷനുകളിലും ഫോണ്‍ ലഭ്യമാകും.

റെഡ്മി കെ 50 പ്രോയെ 12ജിബി റാമുമായി വരുന്ന ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 888 പ്രോസസ്സറാണ് കരുത്താക്കുന്നത്. 6.69 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേ, 108 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ സെന്‍സറും  8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ലെന്‍സും 5 മെഗാപിക്‌സല്‍ മാക്രോ സെന്‍സറും അടങ്ങുന്നതാണ് പിന്‍ക്യാമറ സജ്ജീകരണം. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 16 മെഗാപിക്‌സല്‍ ക്യാമറ മുന്‍വശത്ത് നല്‍കിയിരിക്കുന്നു. 4,500mAh കപ്പാസിറ്റിയുള്ള ബാറ്ററിയാവും ഫോണിന് നല്‍കിയിരിക്കുക.

റെഡ്മി കെ 50 സീരീസിലെ ഏറ്റവും ശക്തമായ മോഡലാണ് റെഡ്മി കെ 50 പ്രോ പ്ലസ്.  6.69 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും 108 മെഗാപിക്സല്‍ പ്രൈമറി സെന്‍സറുമായി വരുന്ന പിന്‍ ക്യാമറയാണ് പ്രതീക്ഷിക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 888 പ്രോസസ്സറും 120W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുമായി വരുന്ന 5000mAh ബാറ്ററി എന്നിവയാണ് K50 Pro+ ല്‍ പ്രതീക്ഷിക്കുന്ന മറ്റു സവിശേഷതകള്‍.

iQOO 8 ലെജന്‍ഡ്

1440 x 3200 പിക്‌സല്‍ റെസല്യൂഷനും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും വരുന്ന 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ആണ് iQOO 8 ലെജന്‍ഡില്‍ ഉണ്ടായിരിക്കുക. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 888 പ്രൊസസര്‍ 12 ജിബി റാമും 256 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു.

 50 മെഗാപിക്‌സല്‍ പ്രൈമറി ലെന്‍സും 48 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് സെന്‍സറും 16 മെഗാപിക്‌സല്‍ ടെലിഫോട്ടോ സെന്‍സറും അടങ്ങുന്നതാണ് പിന്‍ക്യാമറാ സജ്ജീകരണം. സെല്‍ഫികള്‍ക്കായി,16 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറ നല്‍കിയിരിക്കുന്നു. 120W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗിനും 50W വയര്‍ലെസ് ചാര്‍ജിംഗിനും സപ്പോര്‍ട്ട് ചെയുന്ന 4,500mAh ബാറ്ററിയാണ് എടുത്തുപറയത്തക്ക മറ്റൊരു സവിശേഷത.

റിയല്‍മി നാര്‍സോ 50A
 
6.5 ഇഞ്ച് HD+ ഡിസ്പ്ലേയില്‍ 570 nits വരെ ഉയര്‍ന്ന തെളിച്ചം സപ്പോര്‍ട്ട് ചെയ്യുന്നു. മാലി ജി-52 ജിപിയു (Mali-G52 GPU) , 4ജിബി RAM, 128ജിബി വരെ സ്റ്റോറേജ് എന്നിവയുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി85 (Mediatek Helio G85) ആണ് പ്രോസസ്സര്‍. 50MP പ്രൈമറി സെന്‍സര്‍, 2MP മാക്രോ ലെന്‍സ്, 2MP B&W പോര്‍ട്രെയിറ്റ് ലെന്‍സ് എന്നിവയടങ്ങുന്ന ട്രിപ്പിള്‍ ക്യാമറ സജ്ജീകരണത്തോടൊപ്പം സെല്‍ഫികള്‍ക്കായി മുന്‍വശത്ത് 8 എംപി ക്യാമറയും Realme Narzo 50A യില്‍ നല്‍കിയിരിക്കുന്നു. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പിന്‍ഭാഗത്തായി സജ്ജീകരിച്ചിട്ടുണ്ട്.

റിയല്‍മി സി35

720 x 1560 പിക്‌സല്‍ റെസല്യൂഷനുള്ള 6.6 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയോടെയാണ് റിയല്‍മി സി 35 ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജും ഉള്‍പ്പെടുന്ന ഒക്ടാകോര്‍ മീഡിയടെക് ഹീലിയോ ജി 80 പ്രോസസറാണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്. 16 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോണ്‍ എത്തുന്നത്. 12 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും ഫോണില്‍ നല്‍കിയിരിക്കുന്നു.

റെഡ്മി നോട്ട് 11ടി 5ജി

6GB + 64GB, 6GB + 128GB, 8GB + 128GB എന്നിങ്ങനെ 3 സ്റ്റോറേജ് ഓപ്ഷനുകളില്‍ അക്വാമറൈന്‍ ബ്ലൂ, മാറ്റ് ബ്ലാക്ക് & സ്റ്റാര്‍ഡസ്റ്റ് വൈറ്റ് എന്നീ നിറങ്ങളിലാവും ഫോണ്‍ വിപണിയിലെത്തുക. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റില്‍ തുടങ്ങി 240 ഹെര്‍ട്‌സ് വരെ സപ്പോര്‍ട്ട് ചെയുന്ന അഡ്ജസ്റ്റബിള്‍ റിഫ്രഷ് റേറ്റോഡ് കൂടി വരുന്ന 6.6 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച് ഡി പ്ലസ് ഡിസ്‌പ്ലേയും കരുത്തുറ്റ മീഡിയടെക് ഡൈമന്‍സിറ്റി 810 പ്രോസസറും കൂടാതെ 8GB LPDDR4X റാമും ഫോണിനെ മികവുറ്റതാക്കുന്നു.

ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കുമായി  f/1.8 ലെന്‍സുള്ള 50-മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 8-മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് ഷൂട്ടറും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവും 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സെന്‍സറും ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 33W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 5,000mAh ബാറ്ററിയും UFS 2.2 സ്റ്റോറേജ് സപ്പോര്‍ട്ടും ഫോണിന്റെ മറ്റ് ആകര്‍ഷക ഘടകങ്ങള്‍ ആയി പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 15000/- മുതല്‍ 20000/- രൂപവരെയാണ് ഫോണിന് വില പ്രതീക്ഷിക്കുന്നത്. റെഡ്മി നോട്ട് 11ടി 5ജി ഡിസംബര്‍ 30ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights : Upcoming Smartphone launches in India for December 2021: Specs, launch date, and price Explained