ജിയോഫോണുകള്‍ വില്‍പനയ്‌ക്കെത്തിയില്ല; വ്യക്തതയില്ലാതെ വില്‍പ്പനക്കാര്‍


ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് ഫോണുകള്‍ക്കായുള്ള പ്രീ ബുക്കിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. 1 കോടിയിലധികം ആവശ്യക്കാര്‍ ജിയോഫോണിനുണ്ടെന്നാണ് കണക്ക്.

ന്യൂഡല്‍ഹി: രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലയന്‍സ് ജിയോഫോണ്‍ ഇതുവരെയും വില്‍പനയ്‌ക്കെത്തിയില്ല. സാധാരണ ഗതിയില്‍ കഴിഞ്ഞയാഴ്ച തന്നെ ജിയോഫോണ്‍ വിപണിയിലെത്തേണ്ടതായിരുന്നു. രാജ്യത്തെ ജിയോ ഡിജിറ്റല്‍ എക്‌സ്പ്രസ് സ്റ്റോറുകളും മറ്റ് റിട്ടെയില്‍ വില്‍പനക്കാരും ജിയോഫോണിന്റെ ആദ്യ യൂണിറ്റുകള്‍ക്കായുള്ള കാത്തിരിപ്പിലാണ്.

സെപ്റ്റംബര്‍ 21 മുതല്‍ ജിയോഫോണ്‍ വില്‍പന ആരംഭിക്കുമെന്നാണ് റിലയന്‍സ് ജിയോ അറിയിച്ചിരുന്നത്. ഫോണുകള്‍ വൈകുന്നത് സംബന്ധിച്ചോ എന്ന് എത്തും എന്നതിനെ സംബന്ധിച്ചോ ഉള്ള ഔദ്യോഗികമായ യാതൊരു അറിയിപ്പും ജിയോഫോണ്‍ വില്‍പ്പനക്കാര്‍ക്ക് ലഭിച്ചിട്ടില്ല. അതേസമയം ഒക്ടോബര്‍ ആദ്യവാരം വില്‍പനയാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് ഫോണുകള്‍ക്കായുള്ള പ്രീ ബുക്കിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. 1 കോടിയിലധികം ആവശ്യക്കാര്‍ ജിയോഫോണിനുണ്ടെന്നാണ് കണക്ക്.

ജൂലായ് 21ന് ഔദ്യോഗികമായി അവതരിപ്പിച്ച ജിയോഫോണ്‍ രാജ്യത്തെ വിപണിയിലെത്തുന്ന ആദ്യത്തെ 4ജി ഫീച്ചര്‍ ഫോണ്‍ ആണ്. മൂന്ന് വര്‍ഷത്തേക്ക് 1500 രൂപയുടെ സെക്യൂരിറ്റി ഡിപോസിറ്റ് മാത്രം വാങ്ങിയാണ് ജിയോഫോണിന്റെ വില്‍പന.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


migrant workers

1 min

ബംഗാളികളെ പിടിക്കാന്‍ ബംഗാള്‍ സഖാക്കള്‍; രാഷ്ട്രീയപരീക്ഷണവുമായി സിഐടിയു

May 18, 2022

More from this section




Most Commented