ജിയോഫോണ്‍ വിപണിയിലെത്തി- 6499 രൂപ വില, എങ്ങനെ വാങ്ങാം? വിശദവിവരങ്ങള്‍


6499 രൂപയാണ് ജിയോഫോണ്‍ നെക്‌സ്റ്റിന് വില പറയുന്നത്. ഇന്ന് വിപണിയില്‍ ലഭ്യമായ വിലകുറഞ്ഞ സ്മാര്‍ട്‌ഫോണുകളിലൊന്നാണിത്.

JIOPHONE NEXT

ഗൂഗിളും റിലയന്‍സ് ജിയോയും ചേര്‍ന്ന് വിപണിയിലിറക്കുന്ന ജിയോഫോണ്‍ നെക്‌സ്റ്റ് സ്മാര്‍ട്‌ഫോണിന്റെ വില്‍പന ആരംഭിച്ചു. കുറഞ്ഞവിലയില്‍ സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താവിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയെത്തുന്ന സ്മാര്‍ട്‌ഫോണ്‍ ആണിത്. 5.45 ഇഞ്ച് എച്ച്ഡി റസലൂഷനിലുള്ള (720X 1440) സ്‌ക്രീന്‍, കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണം, ആന്റി ഫിംഗര്‍പ്രിന്റ് കോട്ടിങ് എന്നിവയുണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ ക്യുഎം-215 പ്രൊസസറില്‍ രണ്ട് ജിബി റാമുണ്ട്. 32 ജിബി സ്റ്റോറേജുണ്ട്. 512 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാം. 13 എംപി റിയര്‍ ക്യാമറ, എട്ട് എംപി ഫ്രണ്ട് ക്യാമറ, 3500 എംഎഎച്ച് ബാറ്ററി, ഡ്യുവല്‍ നാനോ സിം സൗകര്യം. വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി മൈക്രോ യുഎസ്ബി തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും ആക്സിലറോ മീറ്റര്‍, ലൈറ്റ് സെന്‍സര്‍, പ്രൊക്സിമിറ്റി സെന്‍സര്‍ തുടങ്ങിയ സെന്‍സറുകളും ഇതിനുണ്ട്.

6499 രൂപയാണ് ജിയോഫോണ്‍ നെക്‌സ്റ്റിന് വില . ഇന്ന് വിപണിയില്‍ ലഭ്യമായ വിലകുറഞ്ഞ സ്മാര്‍ട്‌ഫോണുകളിലൊന്നാണിത്. 6499 രൂപ ഒന്നിച്ച് നല്‍കി ഫോണ്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് വേണ്ടി ജിയോ പ്രത്യേകം ഇഎംഐ പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ജിയോഫോണ്‍ നെക്സ്റ്റ് എങ്ങനെ വാങ്ങാം?

ജിയോമാര്‍ട്ട് റീട്ടയില്‍ ഷോപ്പില്‍ ചെന്നോ ജിയോയുടെ വെബ്സൈറ്റിലൂടെയോ ഫോണ്‍ വാങ്ങാനുള്ള താല്‍പര്യം അറിയിക്കാം.
7018270182 എന്ന നമ്പറില്‍ 'Hi' എന്ന് വാട്സാപ്പ് സന്ദേശമയച്ചാല്‍ മതി.
ബുക്കിങ് സ്ഥിരീകരണം ലഭിച്ചാല്‍ അവര്‍ക്ക് ജിയോ സ്റ്റോറില്‍ നിന്ന് ഫോണ്‍ കൈപ്പറ്റാം.
ജിയോഫോണ്‍ നെക്സ്റ്റ് പ്ലാനുകളും സ്‌കീമുകളും

തുടക്കത്തില്‍ 1999 രൂപ നല്‍കി ഫോണ്‍ വാങ്ങാനാവും. പിന്നീട് 18 മാസത്തേയോ 24 മാസത്തേയോ തവണകളായി ബാക്കി തുക നല്‍കാം. ജിയോഫോണ്‍ നെക്സ്റ്റ് ഉപഭോക്താക്കള്‍ക്കായി ചില ഫിക്സഡ് പ്ലാനുകളുണ്ട്. 1999 രൂപ നല്‍കിയതിന് ശേഷമുള്ള ബാക്കി തവണകള്‍ ഈ പ്ലാനുകള്‍ക്കൊപ്പം തന്നെ നല്‍കാം. 501 രൂപ പ്രൊസസിങ് ഫീസും നല്‍കണം. ഫിനാന്‍സിങ് പ്ലാനുകള്‍ ആനുകൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ നാല് പ്ലാനുകളായി വിഭജിച്ചിട്ടുണ്ട്.

ഓള്‍വേയ്സ്- ഓണ്‍ പ്ലാന്‍

1999 രൂപ നല്‍കിയതിന് ശേഷം ഉപഭോക്താക്കള്‍ക്ക് 300 രൂപയുടേയോ, 350 രൂപയുടേയോ പ്ലാനുകള്‍ തിരഞ്ഞെടുക്കാം. 300 രൂപയുടെ പ്ലാന്‍ ആണ് തിരഞ്ഞെടുക്കുന്നത് എങ്കില്‍ ആ തുക 24 മാസം നല്‍കണം. 350 രൂപയാണ് നല്‍കുന്നത് എങ്കില്‍ 18 മാസം നല്‍കണം. ഈ പ്ലാനുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിമാസം 5 ജിബി ഡാറ്റയും 100 മിനിറ്റ് കോളിങും ലഭിക്കും.

ലാര്‍ജ് പ്ലാന്‍

24 മാസത്തേക്കുള്ള ഇതില്‍ 450 രൂപയുടെ പ്ലാനും 18 മാസത്തേക്കുള്ള 500 രൂപയുടെ പ്ലാനും വാങ്ങാം. ഇതില്‍ ദിവസേന 1.5 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ലഭിക്കും.

എക്സ്എല്‍ പ്ലാന്‍

24 മാസത്തേക്കുള്ള 500 രൂപയുടെ പ്ലാനും, 18 മാസത്തേക്കുള്ള 550 രൂപയുടെ പ്ലാനുമാണിതില്‍. പ്രതിദിനം 2 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ഈ പ്ലാനുകള്‍ക്കൊപ്പം ലഭിക്കും.

ഡബിള്‍ എക്സ് എല്‍ പ്ലാന്‍

24 മാസത്തേക്കുള്ള 550 രൂപയുടെ പ്ലാന്‍, 600 രൂപയുടെ 18 മാസത്തെ പ്ലാന്‍ എന്നിവയാണിതില്‍. പ്രതിദിനം 2.5 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ഇതില്‍ ലഭിക്കും.

എങ്ങനെയാണ് ഇഎംഐ നല്‍കേണ്ടത്. എത്ര രൂപയുടെ വ്യത്യാസമാണ് ജിയോഫോണ്‍ വാങ്ങുമ്പോള്‍ ഉണ്ടാവുക.

1999 രൂപ നല്‍കിയാല്‍ ഒരാള്‍ക്ക് ജിയോഫോണ്‍ നെക്‌സ്റ്റ് കൈപ്പറ്റാം. ഫോണിന്റെ വിലയായ 6499 രൂപയില്‍ നിന്നും ആദ്യം നല്‍കുന്ന 1999 രൂപ കുറച്ചാല്‍ ബാക്കി നല്‍കേണ്ടത് 4500 രൂപയാണ്.

ബാക്കി തുക 18 മാസത്തേയോ 24 മാസത്തേയോ തവണകളായി നല്‍കാം. വളരെ നീണ്ട കാലത്തെ തവണ വ്യവസ്ഥയാണിത്. 501 രൂപയുടെ പ്രൊസസിങ് ഫീസും പറയുന്നുണ്ട്. അതായത് 1999 രൂപ + 501 രൂപ = 2500 രൂപയ്ക്ക് ഫോണ്‍ കൈപ്പറ്റാനാവും.

ഇഎംഐ പ്ലാനിൽ ഏകദേശം എത്ര രൂപ അധികമായി നൽകേണ്ടി വരും?

ഉദാഹരണത്തിന്18 മാസത്തെ ഇഎംഐ തിരഞ്ഞെടുത്താല്‍ പ്രതിമാസം 500 രൂപയാണ് നല്‍കേണ്ടി വരിക. ജിയോഫോണ്‍ നമ്പറിന് വേണ്ട റീച്ചാര്‍ജ് തുക കൂടി ഉള്‍പ്പെടുന്ന നിരക്കാണിത്. അതായത് ഇഎംഐ അടച്ചാല്‍ ഡാറ്റയും കോളിങും ഒപ്പം ലഭിക്കും. 500 രൂപ ഇഎംഐ നല്‍കുമ്പോള്‍ 1.5 ജിബി ഡാറ്റയാണ് ലഭിക്കുക. നിലവില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ 1.5 ജിബി ലഭിക്കുന്ന ജിയോ പ്ലാന്‍ 199 രൂപയുടേതാണ്.

 • 1999 രൂപയും 501 രൂപ പ്രൊസസിങ് ചാർജും ആദ്യം നൽകണം.
 • 18 മാസം 500 രൂപ നല്‍കിയാല്‍ ആകെ അടക്കേണ്ടത് 9000 രൂപയാണ്.
 • 199 രൂപയാണ് 18 മാസം റീച്ചാര്‍ജ് ചെയ്യുന്നത് എങ്കില്‍ ആകെ തുക 3582 രൂപയാണ്.
 • ഫോണിന്റെ വിലയില്‍ 4500 രൂപയാണ് ഇനി കൊടുക്കാനുള്ളത്
 • 18 മാസത്തെ ഇഎംഐ പ്ലാനില്‍ ആകെ അടയ്ക്കുന്ന 9000 രൂപയില്‍ നിന്നും ഫോണിന്റെ ബാക്കി തുകയും (4500) 18 മാസത്തെ 199 രൂപയുടെ റീച്ചാര്‍ജ് തുകയായ 3582 രൂപയും കുറച്ചാല്‍ കിട്ടുക 918 രൂപയാണ്.
6499 രൂപയുടെ ഫോണ്‍ 18 മാസത്തെ തവണയില്‍ വാങ്ങുമ്പോള്‍ 918 രൂപയും പ്രൊസസിങ് തുകയായ 501 രൂപയും അധികമായി നല്‍കണം. വ്യത്യസ്ത ഇഎംഐ പ്ലാനുകളിൽ ഈ നിരക്കിൽ വ്യത്യാസം വരും.

 1. 18 മാസത്തെ 350 രൂപ വരിസംഖ്യ വരുന്ന പ്ലാൻ എടുത്താൽ ജിയോഫോൺ നെക്സ്റ്റിന് 1999 രൂപ+ 501 രൂപ പ്രൊസസിങ് ഫീസ് + 6300 രൂപ ഇഎംഐ എന്നിവ അടക്കം ആകെ 8800 രൂപ ഒരാൾക്ക് ചെലവാകും.
 2. 24 മാസത്തെ 300 രൂപ വരിസംഖ്യ വരുന്ന പ്ലാൻ എടുത്താൽ ജിയോഫോൺ നെക്സ്റ്റിന് 1999 രൂപ+ 501 രൂപ പ്രൊസസിങ് ഫീസ് + 7200 രൂപ ഇഎംഐ എന്നിവ അടക്കം ആകെ 9700 രൂപ ഒരാൾക്ക് ചെലവാകും.
 3. 18 മാസത്തെ 500 രൂപ വരിസംഖ്യ വരുന്ന പ്ലാൻ എടുത്താൽ ജിയോഫോൺ നെക്സ്റ്റിന് 1999 രൂപ+ 501 രൂപ പ്രൊസസിങ് ഫീസ് + 9000 രൂപ ഇഎംഐ എന്നിവ അടക്കം ആകെ 11500 രൂപ ഒരാൾക്ക് ചെലവാകും.
 4. 24 മാസത്തെ 450 രൂപ വരിസംഖ്യ വരുന്ന പ്ലാൻ എടുത്താൽ ജിയോഫോൺ നെക്സ്റ്റിന് 1999 രൂപ+ 501 രൂപ പ്രൊസസിങ് ഫീസ് + 9000 രൂപ ഇഎംഐ എന്നിവ അടക്കം ആകെ 13500 രൂപ ഒരാൾക്ക് ചെലവാകും.
 5. 18 മാസത്തെ 550 രൂപ വരിസംഖ്യ വരുന്ന പ്ലാൻ എടുത്താൽ ജിയോഫോൺ നെക്സ്റ്റിന് 1999 രൂപ+ 501 രൂപ പ്രൊസസിങ് ഫീസ് + 9900 രൂപ ഇഎംഐ എന്നിവ അടക്കം ആകെ 12400 രൂപ ഒരാൾക്ക് ചെലവാകും.
 6. 24 മാസത്തെ 500 രൂപ വരിസംഖ്യ വരുന്ന പ്ലാൻ എടുത്താൽ ജിയോഫോൺ നെക്സ്റ്റിന് 1999 രൂപ+ 501 രൂപ പ്രൊസസിങ് ഫീസ് + 12000 രൂപ ഇഎംഐ എന്നിവ അടക്കം ആകെ 14500 രൂപ ഒരാൾക്ക് ചെലവാകും.
 7. 18 മാസത്തെ 600 രൂപ വരിസംഖ്യ വരുന്ന പ്ലാൻ എടുത്താൽ ജിയോഫോൺ നെക്സ്റ്റിന് 1999 രൂപ+ 501 രൂപ പ്രൊസസിങ് ഫീസ് + 10800 രൂപ ഇഎംഐ എന്നിവ അടക്കം ആകെ 13300 രൂപ ഒരാൾക്ക് ചെലവാകും.
 8. 24 മാസത്തെ 550 രൂപ വരിസംഖ്യ വരുന്ന പ്ലാൻ എടുത്താൽ ജിയോഫോൺ നെക്സ്റ്റിന് 1999 രൂപ+ 501 രൂപ പ്രൊസസിങ് ഫീസ് + 13750 രൂപ ഇഎംഐ എന്നിവ അടക്കം ആകെ 16250 രൂപ ഒരാൾക്ക് ചെലവാകും.
Content Highlights: Reliance Jio, Google, afforable smartphone, smartphone under Rs6500

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022

Most Commented