Itel S23 | Photo: Itel
കൊച്ചി: ഐടെലിന്റെ പുതിയ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ഐടെല്‍ എസ്23 അവതരിപ്പിച്ചു. 9000 രൂപയില്‍ താഴെയുള്ള വിഭാഗത്തില്‍ മെമ്മറി ഫ്യൂഷനുമായുള്ള ഇന്ത്യയുടെ ആദ്യ 16ജിബി റാം ഫോണാണിതെന്ന് ഐടെല്‍ പറയുന്നു. ജൂണ്‍ 14 മുതല്‍ ആമസോണിലായിരിക്കും വില്‍പന.
ഐടെലിന്റെ എ60, പി40 സ്മാര്‍ട്‌ഫോണുകള്‍ നേരത്തെ തന്നെ ജനപ്രീതി പിടിച്ചുപറ്റിയിരുന്നു. 8799 രൂപയ്ക്കാണ് പുതിയ എസ് 23 സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 6.6 ഇഞ്ച് എച്ച്ഡി+ഐപിഎസ് വാട്ടര്‍ഡ്രോപ് ഡിസ്‌പ്ലേയുമായെത്തുന്ന ഫോണില്‍ 5000 എംഎഎച്ച് ബാറ്ററിയാണുള്ളത്.
50എംപി റിയര്‍ ക്യാമറയും ഫ്‌ളാഷോടു കൂടിയ എട്ട് എംപി ഫ്രണ്ട് ക്യാമറയുമുണ്ട്. എസ്23 8ജിബി വേരിയന്റിലും ലഭ്യമാണ്. വിവിധ റീട്ടെയില്‍ ചാനലുകളിലും ലഭ്യമാകും.
ഇന്നത്തെ ഉപഭോക്താക്കള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് തിരയുന്നവരുമാണെന്നും ഉപയോഗാവശ്യമനുസരിച്ചാണ് തെരഞ്ഞെടുക്കുന്നതെന്നും മൊബൈലുകള്‍ ഇപ്പോള്‍ വെറുമൊരു ഉപകരണമല്ല, ജീവിതശൈലിയുടെ തന്നെ ഭാഗമാണെന്നും സവിശേഷമായ ഫീച്ചറുകളിലൂടെ നൂതന സേവനങ്ങളാണ് ഐടെല്‍ എന്നും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതെന്നും ഐടെല്‍ ഇന്ത്യ സിഇഒ അരിജീത് തലപത്ര പറഞ്ഞു.
സ്റ്റാറി ബ്ലാക്ക്, മിസ്റ്ററി വൈറ്റ് എന്നീ നിറങ്ങളില്‍ ഫോണ്‍ വിപണിയിലെത്തും. ഇത് രണ്ട് വകഭേദങ്ങളില്‍ ലഭ്യമാണ്. 8ജിബി + 8ജിബി റാം ആമസോണില്‍ മാത്രം; 4 ജിബി + 4ജിബി റാം റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാണ്.
Content Highlights: itel launched new itel s23 smartphone
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..