ചൈനീസ് മൊബൈൽ ഫോണ്‍ ബ്രാൻഡായ ഐടെൽ പുതിയ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഐടെല്‍ എ47 എന്നാണ് പുതിയ എന്‍ട്രി ലെവല്‍ സ്മാര്‍ട്‌ഫോണിന് പേര്. ഫെബ്രുവരി അഞ്ച് മുതല്‍ ആമസോണ്‍ വഴി 5499 രൂപയ്ക്ക്  ഫോണ്‍ വില്‍പനയ്‌ക്കെത്തും. കോസ്മിക് പര്‍പ്പിള്‍, ഐസ് ലേക്ക് ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ പുറത്തിറങ്ങുക. 

എച്ച്ഡി റസലൂഷനിലുള്ള 5.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 1.4 GHz ക്വാഡ്‌കോര്‍ പ്രൊസസറില്‍ 2 ജിബി റാം ശേഷിയുണ്ട്. 32 ജിബി ഇന്‍ ബില്‍റ്റ് സ്‌റ്റോറേജും ലഭിക്കും. 32 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡും ഉപയോഗിക്കാം. 

3020 എംഎഎച്ച് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ആന്‍ഡ്രോയിഡ് 9 പൈ ഗൊ എഡിഷനാണുള്ളത്. 

അഞ്ച് എംപിയുടെ രണ്ട് ക്യാമറകളാണ് ഫോണിന് പിന്‍ഭാഗത്തുള്ളത്. അഞ്ച് മെഗാപിക്‌സലിന്റെ തന്നെയാണ് സെല്‍ഫി ക്യാമറയും. 

Content Highlights: itel a47 launched in india