Photo: IQOO
പുറത്തിറങ്ങാനിരിക്കുന്ന ഐക്കൂ 9 പരമ്പര ഫോണുകളെ കുറിച്ച് സൂചന നല്കുന്ന ഒരു പോസ്റ്റര്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ജനുവരി അഞ്ചിന് ചൈനയില്‍ ഫോണ്‍ പുറത്തിറക്കുമെന്നായിരുന്നു ഈ പോസ്റ്ററില്‍ നിന്നുള്ള വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് കമ്പനി.
ഫോണ്‍ ജനുവരി ഒമ്പതിനാണ് പുറത്തിറക്കുകയെന്ന് വിവോയുടെ ഉപസ്ഥാപനമായ ഐക്കൂ ചൈനീസ് സോഷ്യല്‍മീഡിയാ സേവനമായ വേയ്ബോയിലൂടെ അറിയിച്ചു. ഫോണിന്റെ ക്യാമറയുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
ഐക്കൂ 9 പരമ്പര ഫോണുകളില്‍ ഐക്കൂ 9, ഐക്കൂ 9 പ്രോ മോഡലുകളാണുള്ളത്. ഫോണിന്റെ കളര്‍ ഓപ്ഷനുകളിലൊന്ന് വ്യക്തമാക്കുന്ന ഒരു ചിത്രവും കമ്പനി വെയ്ബോയില് പങ്കുവെച്ചിരുന്നു.
ഫോണുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഐക്കൂ പങ്കുവെച്ച പോസ്റ്റ് അനുസരിച്ച് ഐക്കൂ 9 സീരീസ് ഫോണുകളിലെ പ്രധാന ക്യാമറ സാംസങിന്റെ 50 എംപി ഐസിഒ സെല്‍ ജിഎന്‍ 5 സെന്സര്ആയിരിക്കും. സെക്കന്‍ഡറി ക്യാമറയില്‍ 150 ഡിഗ്രി അള്‍ട്രാവൈഡ് ആംഗിള്‍ ലെന്‍സ് ആയിരിക്കും. സാംസങിന്റെ 50 എംപി ജിഎന്‍ 5 ക്യാമറ ആദ്യമായി ഉപയോഗിക്കുന്ന ഫോണ്‍ ആണിതെന്ന് കമ്പനി പറയുന്നു. കമ്പനി പുറത്തുവിട്ട പോസ്റ്ററില്‍ ഏഴ് എംപി ലെന്‍സും വ്യക്തമാണ്. ജിംബാല്‍ സ്റ്റെബിലൈസേഷനും ഈ ഫോണികളില്‍ ഉണ്ടാവും. അതേസമയം, 150 ഡിഗ്രി അള്‍ട്രാവൈഡ് ലെന്‍സ് പ്രോ മോഡലില്‍ മാത്രമേ ലഭിക്കൂ.
ഐക്കൂ പങ്കുവെച്ച മറ്റൊരു പോസ്റ്റില്‍ 120 വാട്ട് ജിഎഎന്‍ ചാര്‍ജര്‍ ഉണ്ടാവുമെന്ന് വ്യക്തമാക്കുന്നു. മുമ്പുണ്ടായിരുന്ന ചാര്ജറുകളേക്കാള് കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായിരിക്കും ഇത്. ഐക്കൂ 9 പരമ്പര ഫോണുകളില്‍ 4700 എംഎഎച്ച് ബാറ്ററി ഉണ്ടാകുമെന്നും കമ്പനി പറയുന്നു.
സാംസങിന്റെ 6.78 ഇഞ്ച് അമോലെഡ് ഇ4 ഡിസ്പ്ലേ ആയിരിക്കും ഐക്കൂ 9 പരമ്പര ഫോണുകളില്‍ എന്നാണ് സൂചന. ഫുള്‍ എച്ച്ഡി പ്ലസ് റസലൂഷനും 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുമുണ്ടാവും. 8 ജിബി റാം ശേഷിയും ഫോണിനുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
ഐക്കൂ 9 പരമ്പര ഫോണുകളുടെ കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല. അതിന് ജനുവരി 9 വരെ കാത്തിരിക്കാം.
Content Highlights: iQOO 9 Series will be the first phone to feature 50MP samsung GN5 Camera
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..