വിരാട് കോലിയുടെ പക്കല്‍ മാത്രമുള്ള ആ 5ജി ഫോണ്‍ ഒടുവില്‍ ഇന്ത്യയിലേക്ക്?


യൂട്യൂബ് ചാനലായ രെവ അറ്റ്‌ലസ് ആണ് വിരാട് കോലി ഉപയോഗിക്കുന്നത് പുതിയ ഐക്യൂ ഫോണ്‍ ആണെന്ന് സൂചന നല്‍കുന്ന വീഡിയോ പങ്കുവെച്ചത്

-

ചൈനയില്‍ വിവോയുടെ ഉപ ബ്രാന്റായ ഐക്യൂ (iQoo) ഇന്ത്യന്‍ വിപണിയിലേക്ക് വരികയാണെന്ന് പ്രഖ്യാപിച്ചിട്ട് ഒരാഴ്ചയേ ആയുള്ളൂ. അപ്പോഴേയ്ക്കും കമ്പനിയുടെ ആദ്യ ഫോണിന്റെ ടീസറെത്തി. ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന 5ജി ഫോണ്‍ ആണ് ഐക്യൂ ടീസ് ചെയ്തത്. അതേസമയം ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യയില്‍ ഒരാള്‍ ഐക്യുവിന്റെ ഈ ഫോണ്‍ ഉപയോഗിക്കുന്നുണ്ടത്രെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി.

ഐക്യൂ ഇന്ത്യയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ടീസര്‍ ഇമേജ് കമ്പനി പങ്കുവെച്ചത്. 'കമിങ് സൂണ്‍' എന്ന വാക്യത്തോടുകൂടിയ ബ്രാന്റ് ലോഗോയാണ് ട്വീറ്റിലുള്ളത്. താമസിയാതെ 5ജിയ്ക്ക് സാക്ഷിയാവാന്‍ ഒരുങ്ങിക്കോളൂ എന്ന കുറിപ്പും ലോഗോയ്‌ക്കൊപ്പം നല്‍കിയിരിക്കുന്നു. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പ്രത്യേകം വെബ്‌സൈറ്റും ഐക്യൂ തയ്യാറാക്കിയിട്ടുണ്ട്.

യൂട്യൂബ് ചാനലായ രെവ അറ്റ്‌ലസ് ആണ് വിരാട് കോലി ഉപയോഗിക്കുന്നത് പുതിയ ഐക്യൂ ഫോണ്‍ ആണെന്ന് സൂചന നല്‍കുന്ന വീഡിയോ പങ്കുവെച്ചത്. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ ട്വിറ്ററില്‍ പങ്കുവെച്ച കോലിയുടെ ഒരു ചിത്രത്തെ അടിസ്ഥാനമാക്കിയാണ് നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ചൈനയില്‍ അവതരിപ്പിച്ച ഐക്യൂ പ്രോ 5ജി എഡിഷന്‍ സ്മാര്‍ട്‌ഫോണ്‍ ആണ് കോലിയുടെ പക്കലുള്ളത് എന്ന് വീഡിയോയില്‍ പറയുന്നു. അതേസമയം, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്ലസ് പ്രൊസസര്‍ ഉള്‍പ്പെടുന്ന ഹാര്‍ഡ് വെയറുമായെത്തുന്ന ഐക്യൂ പ്രോ 5ജി ഇന്ത്യയില്‍ അവതരിപ്പിക്കാനിടയില്ലെന്നും നിരീക്ഷണമുണ്ട്.

ബാറ്ററി, 5ജി എന്നിവയുള്‍പ്പടെ ഏറ്റവും മികച്ച സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തിയാവും ഐക്യുവിന്റെ ഫോണ്‍ ഇന്ത്യയില്‍ എത്തുകയെന്നാണ് ഐക്യൂ അധികൃതരുടെ വാക്കുകള്‍ ഉദ്ധരിച്ച് ടെക് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ബജറ്റ് നിരക്കിലുള്ള ഫോണുകള്‍ ആദ്യ ഘട്ടത്തില്‍ ഈ ബ്രാന്റില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല.

കഴിഞ്ഞ വര്‍ഷമാണ് വിവോയുടെ ഉപ ബ്രാന്റ് എന്ന നിലയില്‍ ഐക്യൂവിന്റെ ആദ്യ സ്മാര്‍ട്‌ഫോണ്‍ ചൈനയില്‍ അവതരിപ്പിക്കപ്പെട്ടത്. വിവോ ഐക്യൂ എന്നാണ് ചൈനയിലെ പേര്. എന്നാല്‍ ഇന്ത്യയില്‍ വരുമ്പോള്‍ സ്വന്തം നിലയില്‍ ഉത്പന്നങ്ങള്‍ എത്തിക്കാനാണ് ഐക്യൂ തയ്യാറെടുക്കുന്നത്. ബെംഗളുരുവില്‍ പ്രത്യേക ഓഫീസ് ഐക്യുവിനുണ്ട്. എന്നാല്‍ വിവോ ഫോണുകളുടെ നിര്‍മാണ ശാലകളെ തന്നെയാവും ഐക്യൂ ആശ്രയിക്കുക.

ഐക്യൂ ഫോണുകള്‍ ഇന്ത്യയില്‍ എന്ന് അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. പുതിയ സംഭവവികാസങ്ങള്‍ അനുസരിച്ചാണെങ്കില്‍ അധികം വൈകാതെ തന്നെ അത് പ്രതീക്ഷിക്കാം.

Content Highlights: iQoo 5G Phone Teased in India Virat kohli may be the first person using the phone

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section




Most Commented