ഐക്യൂ 11 | photo: iqoo
സ്മാര്‍ട്ട്ഫോണ്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഐഖൂ 11 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്നാപ്പ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രോസസറുമായാണ് ഈ ഫ്ളാഗ്ഷിപ്പ് ഫോണ്‍ എത്തിയത്.
രണ്ട് കളര്‍ വേരിയന്റിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്. 50 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയും 13 മെഗാപിക്സലിന്റെ ടെലിഫോട്ടോ ലെന്‍സും എട്ട് മെഗാപിക്സലിന്റെ അള്‍ട്രാ വൈഡ് സെന്‍സറും ഉള്‍പ്പെടുന്ന ട്രിപ്പിള്‍ ക്യാമറ യൂണിറ്റാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. 16 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ.
6.78 ഇഞ്ചിന്റെ അമോലെഡ് ഡിസ്പ്ലെയാണ് നല്‍കിയിരിക്കുന്നത്. 120 W ഫാസ്റ്റ് ചാര്‍ജിങ്ങും 5000 mAh ബാറ്റയുമായാണ് ഫോണ്‍ അവതരിപ്പിച്ചത്.
ഐഖൂ 11 ന്റെ 8 ജിബി + 256 ജിബി വേരിയന്റിന് 59,699 രൂപയാണ് വില. 16 ജിബി + 256 ജിബി വേരിയന്റിന് 64,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. തുടക്കത്തില്‍ ചില ബാങ്ക് ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ജനുവരി 12 മുതല്‍ ഫോണ്‍ വില്‍പ്പനയ്ക്കെത്തും.
Content Highlights: iQOO 11 with 120w fast charging launched in india
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..