IQOO 9 | Photo: Iqoo
ഐഖൂ 10 സീരീസ് സ്മാര്‍ട്ഫോണുകള്‍ അടുത്തമാസം ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചേക്കും. ഐഖൂ 10, ഐഖൂ 10 പ്രോ സ്മാര്‍ട്ഫോണുകളാണ് ഈ പരമ്പരയിലുള്ളത്. ഇതില്‍ ഐഖൂ 10 ഒരു സാധാരണ പതിപ്പായിരിക്കും. അതേസമയം ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 പ്രൊസസറാണ് ശക്തിപകരുന്ന ഫ്ളാഗ്ഷിപ്പ് ഫോണ്‍ ആയിരിക്കും ഐഖൂ 10 പ്രോ.
ഫോണുകള്‍ ജൂലായില്‍ പുറത്തിറക്കുമെന്നാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ട ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷന് പറയുന്നത്. ഫോണിനെ കുറിച്ചും ഫോണ്‍ സീരീസിനെ കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. സാധാരണ മോഡലും പ്രോ മോഡലും ഉണ്ടാകുമെന്ന് മാത്രമാണ് വെളിപ്പെടുത്തല്‍.
മുന്‍ഗാമിയായ ഐഖൂ 9 സീരീസില്‍ നിന്നും നേരിയ മാറ്റങ്ങള്‍ മാത്രമാണ് ഐഖൂ 10 ലുള്ളത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 പ്രൊസസറിനെ കൂടാതെ 200 വാട്ട് അതിവേഗ ചാര്‍ജിങ് സാങ്കേതിക വിദ്യയും 65 വാട്ട്/50 വാട്ട് വയര്‍ലെസ് ചാര്‍ജിങ് സൗകര്യവും ഐഖൂ 1 പ്രോയിലുണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
ഇത് കൂടാതെ ഐഖൂ 9 പ്രോയെ പോലെ 2കെ എല്‍ടിപിഒ ഡിസ്പ്ലേ, 120 ഹെര്‍ട്സ് റിഫ്രഷ്റേറ്റ്, 50 എംപി പ്രൈമറി ക്യാമറ, അള്‍ട്രാ സോണിക് ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 4700 എംഎഎച്ച് ബാറ്ററി എന്നിവതന്നെയായിരിക്കും ഐഖൂ10 പ്രോയിലുണ്ടാവുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..