Representational Image | Photo: Twitter@applehub
ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ പരമ്പര ഫോണുകള്‍ ഇന്ന് അവതരിപ്പിക്കും. ഐഫോണ്‍ 13-ല്‍നിന്ന് എന്തെല്ലാം മാറ്റങ്ങളാണ് പുതിയ ഐഫോണ്‍ 14 പരമ്പരയ്ക്കുണ്ടാവുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഇത്തവണ ഐഫോണ്‍ മിനി പതിപ്പ് പുറത്തിറക്കില്ല എന്നാണ് വിവരം. പകരം 6.1 ഇഞ്ച് ഐഫോണ്‍ 14 എന്ന മോഡലിന് പ്രാധാന്യം നല്‍കും. 6.7 ഇഞ്ച് സ്‌ക്രീനുള്ള കൂടാതെ ഐഫോണ്‍ 14 പ്ലസ് എന്നൊരു പുതിയ പതിപ്പ് അവതരിപ്പിക്കും. ഐഫോണ്‍ 14 പ്രോ (6.1 ഇഞ്ച്), ഐഫോണ്‍ പ്രോ മാക്‌സ്(6.7 ഇഞ്ച്) എന്നീ മോഡലുകള്‍ എന്നിവ പരമ്പരയിലുണ്ടാവും.
ആപ്പിളിന്റെ ഏറ്റവും പുതിയ എ16 ബയോണിക് ചിപ്പ് ഐഫോണ്‍ 14 പ്രോ പതിപ്പുകളില്‍ മാത്രമാണ് ഉണ്ടാവുക. ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ് മോഡലുകളില്‍ എ14 ബയോണിക് തന്നെയായിരിക്കും ഉപയോഗിക്കുക.
12 എംപി വൈഡ് ആംഗിള്‍ ക്യാമറയാണ് കഴിഞ്ഞ കുറച്ച് കാലമായി ഐഫോണുകളിലുള്ളത്. ഇതില്‍ ഒരു മാറ്റം വരുത്തി ഐഫോണ്‍ 14 പ്രോയില്‍ 48 എംപി വൈഡ് ആംഗിള്‍ ക്യാമറയുണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു. സാധാരണ പതിപ്പുകളില്‍ 48 എംപി ക്യാമറ ഉണ്ടാവാനിടയില്ല. പകരം 12 എംപി ക്യാമറ തന്നെയായിരിക്കും.
ഓള്‍വേയ്‌സ് ഓണ്‍ ഡിസ്‌പ്ലേയാണ് ഐഫോണ്‍ 14 ലെ മറ്റൊരു സവിശേഷത. ഐഫോണ്‍ 14 പ്രോയിലായിരിക്കും ഈ ഫീച്ചര്‍ അവതരിപ്പിക്കുക. ലോക്ക് സ്‌ക്രീന്‍ ഡിസൈനില്‍ കൊണ്ടുവന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സൂചന. പുതിയ നോച്ച് ഡിസൈന്‍ ആയിരിക്കും ഇതില്‍ വലിപ്പം കുറഞ്ഞ ഒരു നീളന്‍ ഗുളികയുടെ ആകൃതിയിലുള്ള നോച്ച് ആയിരിക്കും ഇതില്‍. ഇ-സിം സൗകര്യം, സാറ്റലൈറ്റ് കണക്റ്റിവിറ്റി എന്നിവയും പുതിയ മോഡലില്‍ പ്രതീക്ഷിക്കാം.
Content Highlights: iphone 14 launch september 7 2022
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..