ഐഫോൺ 12 ഫോണുകളു മാതൃകകൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയവ.|Photo: twitter@EveryApplePro
ഐഫോണ്‍ 12 നെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കൊഴുക്കുകയാണ്. വരാനിരിക്കുന്ന ആപ്പിള്‍ ഐഫോണിന്റെ പുതിയ പതിപ്പിന്റെ ഡിസ്‌പ്ലേയുടെ റിഫ്രഷ് റേറ്റ് സംബന്ധിച്ച് സമ്മിശ്രമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഐഫോണ്‍ 12 ന് 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഉണ്ടാവുമെന്ന വാര്‍ത്തകള്‍ ഐഫോണ്‍ ആരാധകരെ ഏറെ ആവേശത്തിലാക്കുന്നതായിരുന്നു.
എന്നാല്‍ പുതിയ ഐഓഎസ് 14 ബീറ്റ വരാനിരിക്കെ അനലിസ്റ്റായ റോസ് യങ് പറയുന്നത് ഇക്കാര്യത്തില്‍ അധികം പ്രതീക്ഷ വേണ്ട എന്നാണ്. അതായത് പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 12 ല്‍ സാധാരണ 16 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേ ആയിരിക്കും ഉണ്ടാവുക.
ഐഫോണ്‍ 12 ല്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ടാകുമെന്ന വാര്‍ത്തകള്‍ തെറ്റാവാനാണ് സാധ്യതയെന്ന് റോസ് യങ് ട്വീറ്റ് ചെയ്യുന്നു.
ആപ്പിളിന് 120 ഹെര്‍ട്‌സ് പ്രോ പാനലുകള്‍ കിട്ടിയേക്കാം. എന്നാല്‍ 120 ഹെര്‍ട്‌സ് ഡ്രൈവര്‍ ഐസികള്‍ ഇല്ല. അതുകൊണ്ട് ഈ പ്രശ്‌നം പരിഹരിക്കുന്നതിന് അവര്‍ക്ക് 120 ഹെര്‍ട്‌സ് ഡ്രൈവര്‍ ഐസി ലഭിക്കുന്നത് വരെ കാത്തിരിക്കുകയും ഫോണ്‍ പുറത്തിറക്കുന്നത് വൈകിപ്പിക്കുകയും ചെയ്യേണ്ടിവരും. അല്ലെങ്കില്‍ 60 ഹെര്‍ട്‌സ് സ്‌ക്രീന്‍ തന്നെ ഉപയോഗിക്കണം.60 ഹെര്‍ട്‌സുമായി ഐഫോണ്‍ പുറത്തിറക്കാനാണ് സാധ്യതയെന്നാണ് തങ്ങള്‍ കേട്ടതെന്നും റോസ് യങ് ട്വീറ്റില്‍ പറഞ്ഞു.
അതേസമയം ഐഫോണ്‍ 12 ല്‍ നോച്ച് സ്‌ക്രീന്‍ ഉണ്ടായിരിക്കുമെന്നും കൂടുതല്‍ സ്‌ക്രീന്‍ വലിപ്പം നല്‍കും വിധമാവും നോച്ച് നല്‍കുകയെന്നും മറ്റ് ചില റിപ്പോര്‍ട്ടുകളുണ്ട്.
ഐഫോണ്‍ 12 ന് 5.4 ഇഞ്ച്, 6.1 ഇഞ്ച്, 6.7 ഇഞ്ച്, എന്നിങ്ങനെ മൂന്ന് സ്‌ക്രീന്‍ വലിപ്പങ്ങളില്‍ നാല് മോഡലുകള്‍ പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. കമ്പനിയുടെ തന്നെ എ14 ബയോണിക് പ്രൊസസര്‍ ചിപ്പുകളായിരിക്കും ഈ ഫോണുകളില്‍ ഉപയോഗിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Content Highlights: iphone 12 display not sure about 12 hz refresh rate
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..