ഒഎസ് ഉപയോക്താക്കളെ ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗൂഗിള്‍ എഞ്ചിനിയറുടെ വെളിപ്പെടുത്തല്‍. ഐഫോണ്‍ ഐപാഡ് തുടങ്ങിയ ആപ്പിള്‍ ഡിവൈസുകളില്‍ ഉള്ള ഐഒഎസില്‍ ഗുരുതര സുരക്ഷാ വീഴ്ച്ചയുണ്ടെന്നാണ് ഫെലിക്‌സ് ക്രൗസ് എന്ന എഞ്ചിനീയറുടെ അവകാശവാദം. ഉപയോക്താവിന്റെ സ്വകാര്യതയിലേക്ക് അവരറിയാതെ കടന്നുചെല്ലാനും ഫോട്ടോയും വീഡിയോയും റെക്കോഡ് ചെയ്യാനും അവ അപ്ലോഡ് ചെയ്യാനും ആപ്ലിക്കേഷനുകള്‍ക്ക് സൗകര്യമൊരുക്കുന്നവയാണ് ഈ ഐഒഎസുകള്‍ എന്നാണ് ക്രൗസ് ആരോപിക്കുന്നത്.

ക്യാമറ ഉപയോഗിക്കാന്‍ അനുവാദം നല്കിയിരിക്കുന്ന ആപ്ലിക്കേഷനുകള്‍ ഉപയോക്താവ് അറിയാതെ ഫോണിന്റെ  ഫ്രണ്ട് ക്യാമറയോ ബാക് ക്യാമറയോ ഉപയോഗിച്ച് അവരുടെ ചിത്രങ്ങളോ വീഡിയോയോ പകര്‍ത്തുകയും അവ അപ്ലോഡ് ചെയ്യുകയും ചെയ്യുമെന്ന് ഉദാഹരണസഹിതം ക്രൗസ് വിവരിക്കുന്നു. ഇവ പ്രവര്‍ത്തിക്കുമ്പോള്‍ യാതൊരുവിധത്തിലുള്ള സൂചനകളും ഉപയോക്താവിന് ലഭിക്കുന്നില്ല. പ്രത്യേക ശബ്ദമോ ലൈറ്റോ ഒന്നും റെക്കോഡിംഗ് നടക്കുന്നതിന് സൂചനയായി ലഭിക്കുന്നില്ലെന്നതാണ് ഏറ്റവും വലിയ പോരായ്മ.

ഇങ്ങനെ ആപ്ലിക്കേഷനുകള്‍ അപ്ലോഡ് ചെയ്യുന്ന ഫോട്ടോയോ വീഡിയോയോ നല്കുന്ന ഡാറ്റ ഉപയോഗിച്ച് ഉപയോക്താവിന്റെ ലൊക്കേഷനും മറ്റ് വിവരങ്ങളും കണ്ടുപിടിക്കാന്‍ സാധിക്കും. അതുവഴി ഇന്റര്‍നെറ്റില്‍ വിവിധ സോഷ്യല്‍മീഡിയ സൈറ്റുകളിലുള്ള അയാളുടെ മറ്റ് ഫോട്ടോകള്‍ കണ്ടെത്താനും അവ എഡിറ്റ് ചെയ്യാനുമൊക്കെ സാധ്യതയുണ്ട്. ആപ്ലിക്കേഷന്‍ ഓണായിരിക്കുന്ന സമയത്ത് ക്യാമറക്കണ്ണില്‍ പതിയുന്നതെന്തും ലൈവ് സ്ട്രീമാകാനുള്ള സാധ്യത വരെയാണ് അപകടമായി പതിയിരിക്കുന്നത്.

ഈ പ്രശ്‌നത്തിന് നിലവില്‍ പരിഹാരമൊന്നുമില്ലെന്നും ക്രൗസ് പറയുന്നു. ഫോണ്‍ക്യാമറകള്‍ മൂടിവയ്ക്കാവുന്ന കെയ്‌സുകള്‍ ഉപയോഗിച്ചോ മറ്റോ രക്ഷപെടുക എനന്തുമാത്രമാണ് പോംവഴി. ഈ കാര്യങ്ങള്‍ ക്രൗസ് ആപ്പിളിനെയും അറിയിച്ചിട്ടുണ്ട്. ചില പരിഹാര നിര്‍ദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്. ആപ്ലിക്കേഷനുകള്‍ റെക്കോഡിംഗ് ആരംഭിക്കുമ്പോള്‍ ശബ്ദമോ ലൈറ്റോ വഴി സൂചന നല്കാണമെന്നുള്ളതാണ് അതിലൊന്ന്. 

എന്തായാലും ക്രൗസിന്റെ വാദം ആപ്പിള്‍ ഉപയോക്താക്കളെ ആകെ ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്. സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുന്ന പുതിയ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ എത്ര മാത്രം ജാഗരൂകരാകണം എന്ന മുന്നറിയിപ്പ ്കൂടി ക്രൗസിന്റെ ഈ വെളിപ്പെടുത്തലുകളിലുണ്ട്.