ഇൻഫിനിക്സ് നോട്ട് 7 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ഫ്ലിപ്പ്കാർട്ടിൽ 11,499 രൂപയാണ് ഈ സ്മാർട്ട് ഫോണിന്റെ വില. ഈതർ ബ്ലാക്ക്, ഫോറസ്റ്റ് ഗ്രീൻ, ബൊളീവിയ ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ ഓപ്‌ഷനുകളിലാണ് ഈ സ്മാർട്ട് ഫോൺ ലഭിക്കുക.
6.59 ഇഞ്ച് ഡിസ്പ്ലേ ആയിട്ടാണ് ഫോൺ ഇറങ്ങുന്നത്. എച് ഡി റെസല്യൂഷനോട് കൂടിയ ഡിസ്‌പ്ലേയിൽ 480 നിറ്റ്സ് ബ്രൈറ്റ്നസ്സും ലഭിക്കും. 3 ഡി ഗ്ലാസ് ഫിനിഷ് ഉള്ള ജെം കട്ട് ടെക്സ്ചർ ഡിസൈനാണ് ഫോണിന്റെ മറ്റൊരു സവിഷേത.
4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ഒക്ട കോര്‍ മീഡിയ ടെക്ക് ഹീലിയോ ജി 70 പ്രൊസസ്സറുടെ സഹായത്തോടെയാണ് ഫോൺ പ്രവർത്തിക്കുന്നത് .
ഫോണിലുള്ള ക്വാഡ് റിയര്‍ ക്യാമറയിലെ പ്രധാന സെന്‍സറിന്റെ ശേഷി 48 മെഗാപിക്‌സല്‍ ആണ്. 16 മെഗാപിക്സലും ഫോണിന്റെ എഐ സെൽഫി ഡിസ്പ്ലേ ക്യാമറയ്ക് ലഭിക്കും. ഇതുകൂടാതെ 5,000 എംഎഎച്ച് ബാറ്ററി, 18 വാട്ട് അതിവേഗ ചാര്‍ജിംഗ് തുടങ്ങിയവയാണ് ഫോണിന്റെ മറ്റ് സവിശേഷതകൾ.
പ്രൊഫഷണൽ വീഡിയോകൾ പകർത്താൻ സ്ലോ മോഷൻ വീഡിയോ, വീഡിയോ എൻഹാൻസ്മെന്റ് എന്നി സംവിധാനം ക്യാമറയിൽ സജ്ജീകരിച്ചിട്ടുണ്ട്. ക്യാമറയിലെ പ്രധാന സവിശേഷത അതിന്റെ സൂപ്പർ നൈറ്റ് മോഡാണ്. ഫോണിൽ പിടിച്ചെടുക്കുന്ന പ്രകാശത്തിന്റെ അളവ് വർധിപ്പിക്കാനും നോയ്സ് തടയാനും ഈ മോഡിന് സാധിക്കും. ഇത് ഒരു മികച്ച ലോ ലൈറ്റ് ഫൊട്ടൊഗ്രഫിയ്ക്ക് സഹായിക്കും.
Content highlisghts: Infinix Note 7 launched in India