ചൈനീസ് സ്മാര്‍ട്‌ഫോണ് ബ്രാന്‍ഡായ വാവേയുടെ പി40 പരമ്പര ഫോണുകള്‍ അവതരിപ്പിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യൂട്യൂബ് വഴി ഓണ്‍ലൈന്‍ സ്ട്രീമിങ് വഴിയാണ് അവതരണ പരിപാടി സംഘടിപ്പിച്ചത്. മൂന്ന് പ്രീമിയം ഫോണുകളാണ് ഈ പരമ്പരയില്‍ ഉള്ളത് എങ്കിലും പി40 പ്രോ പ്ലസ് സ്മാര്‍ട്‌ഫോണ്‍ മാത്രമാണ് ഇപ്പോള്‍ അവതരിപ്പിച്ചത്. 

വാവേയുടെ പി40 ശ്രേണിയിലെ ഏറ്റവും വിലയേറിയ ഫോണ്‍ ആണിത്. 1399 യൂറോയാണ് ഇതിന് (1,15224 രൂപ)  ഇതിന്റെ വില.

അതേസമയം അമേരിക്കന്‍ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ഫോണില്‍ ഗൂഗിള്‍ പ്ലേ സേവനങ്ങള്‍ ലഭിക്കില്ല. ഗൂഗിള്‍ മാപ്പ്‌സ്, യൂട്യൂബ് പോലുള്ള സേവനങ്ങള്‍ ഇല്ലെങ്കിലും ഐഫോണ്‍ 11 പ്രോ മാക്‌സിനേയും, ഗാലക്‌സി എസ് 20 അള്‍ട്രായേയും വിപണിയില്‍ നേരിടാന്‍ പി40 പ്രോയ്ക്ക് സാധിക്കെമെന്നാണ് വാവേയുടെ പ്രതീക്ഷ.

പി40 പ്രോ റിയര്‍ ക്യാമറയില്‍ അഞ്ച് സെന്‍സറുകളാണുള്ളത്. ജര്‍മന്‍ കമ്പനിയായ ലെയ്കയാണ് വാവേയ്ക്ക് ക്യാമറ തയ്യാറാക്കി നല്‍കിയത്. ഇതില്‍ 50 എംപി വൈഡ് ആംഗിള്‍ ക്യാമറ, 40 എംപി അള്‍ട്രാ വൈഡ് ക്യാമറ, 8എംപി 3x സൂം ടെലിഫോട്ടോ ലെന്‍സ്, 8എംപി പെരിസ്‌കോപിക് 10x സൂം ടെലിഫോട്ടോ ക്യാമറ, ഡെപ്ത് ഫേസിങിനായുള്ള 3ഡി ക്യാമറ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 

സെല്‍ഫിയെടുക്കുന്നതിനായി 32 എംപി  ക്യാമറയാണ് നല്‍കിയിരിക്കുന്നത്. ഒപ്പം ഡെപ്ത് സെന്‍സിങിനായി മറ്റൊരു സെന്‍സറും നല്‍കിയിരിക്കുന്നു. 100x ഡിജിറ്റല്‍ സൂം എന്നിവ ക്യാമറയില്‍ ലഭ്യമാണ്. 

6.58 ഇഞ്ച് വലിപ്പമുള്ള വലിയ സ്‌ക്രീന്‍ ആണ് പി40 പ്രോ പ്ലസിനനുള്ളത്. വശങ്ങളിലേക്ക് ഇറങ്ങി നില്ക്കും വിധമാണ് സ്‌ക്രീന്‍ തയ്യാറാക്കിയിരിക്കുന്നത്. അതിനാല്‍ ഓവര്‍ ഫ്‌ളോ ഡിസ്‌പ്ലേ എന്നാണ് ഇതിനെ വിളിക്കുന്നത്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട് ഈ സ്‌ക്രീനിന്. പി40 പ്രോ പ്ലസിനോട് സമാനമാണ് ശ്രേണിയിലെ മറ്റ് ഫോണുകളായ പി40, പി40 പ്രോ എന്നീ ഫോണുകള്‍. സെറാമിക് ഫിനിഷോടുകൂടിയ ഫോണ്‍ കറുപ്പ്, വെള്ള നിറങ്ങളിലാണ് ഫോണ്‍ എത്തുക.

4200 എംഎഎച്ച് ശേഷിയുള്ളതാണ് ബാറ്ററി. 40 വാട്ട് വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിങ് ആണിതില്‍.

Content Highlights: huawei launched new p40 series p40 pro plus