Photo: Honor
ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡായ ഓണര്‍ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കി. മാജിക് വി എന്നാണിതിന് പേര്. കാഴ്ചയില്‍ സാംസങ് ഗാലക്സി സെഡ് ഫോള്‍ഡിന് സമാനമാണിത്. എന്നാല്‍, ചില മാറ്റങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. വിപണിയിലുള്ളതില്‍ ഏറ്റവും കനം (Slimmest) കുറഞ്ഞ സ്മാര്‍ട്ഫോണ്‍ ആണിതെന്ന് കമ്പനി അവകാശപ്പെടുന്നു.
അകത്ത് മടക്കുന്ന വലിയ ഡിസ്പ്ലേയും പുറത്ത് നോട്ടിഫിക്കേഷനുകള്‍ക്കും മറ്റുമായുള്ള ചെറിയ ഡിസ്പ്ലേയുമാണുള്ളത്. 7.9 ഇഞ്ചിന്റേതാണ് അകത്തുള്ള ഡിസ്പ്ലേ, ഇതിന് 2272 x 1984 പിക്സല്‍ റസലൂഷനുണ്ട്. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്. 6.45 ഇഞ്ചിന്റേതാണ് പുറത്തുള്ള ഡിസ്പ്ലേ 2560 x 1080 പിക്സല്‍ റസലൂഷനുണ്ട് ഇതിന്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള സ്ക്രീന്‍ ആണിത്.
ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പ്രൊസസറാണ് ഓണര്‍ മാജിക് വിയില്‍ ഉപയോഗിച്ചിരിക്കുന്നത്. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുണ്ട്. 4750 എംഎഎച്ച് ബാറ്ററിയാണിതിന്. 66 വാട്ട് അതിവേഗ ചാര്ജിഭ് ഉണ്ട്. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള മാജിക് യുഐ 6.0 ആണിതിന്.
ആകെ അഞ്ച് ക്യാമറകളുണ്ട് ഇതിന്. മൂന്ന് ക്യാമറകള്‍ ഫോണിന് പിന് ഭാഗത്തും ഒന്ന് അകത്തുള്ള ഡിസ്പ്ലേയ്ക്കൊപ്പവും, ഒന്ന് പുറത്തുള്ള ഡിസ്പ്ലേയ്ക്കൊപ്പവും. 50 എംപി സെന്‍സറുകളാണ് ട്രിപ്പിള്‍ ക്യാമറയിലുള്ളത്. 42 എംപി സെല്‍ഫിക്യാമറകളാണിതിന്.
ചൈനയില്‍ 9999 യുവാന്‍ ആണിതിന് വില. ഇത് ഏകദേശം 1,16,000 രൂപ വരും. സ്പേസ് സില്‍വര്‍, ബ്ലാക്ക്, ഓറഞ്ച് നിറങ്ങളില്‍ ഇത് വിപണിയിലെത്തും. ചൈനയില്‍ അവതരിപ്പിച്ചെങ്കിലും ഫോണ്‍ അന്തരാഷ്ട്ര വിപണിയില്‍ അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല.
Content Highlights: Honor Magic V foldable phone launched
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..