പോപ്-അപ് ക്യാമറയുമായി 'ഓണര്‍ 9 എക്‌സ്' വിപണിയില്‍


ഓണര്‍ മാജിക് വാച്ച് 2, ഓണര്‍ ബാന്‍ഡ് 5 ഐ എന്നിവയും കമ്പനി അവതരിപ്പിക്കും

-

കൊച്ചി: 'ഓണര്‍ ഇന്ത്യ'യുടെ ആദ്യത്തെ പോപ്-അപ് സെല്‍ഫി ക്യാമറ സഹിതമുള്ള സ്മാര്‍ട്ട്ഫോണായ 'ഓണര്‍ 9 എക്‌സ്' വിപണിയില്‍. ഇതോടൊപ്പം ഓണര്‍ മാജിക് വാച്ച് 2, ഓണര്‍ ബാന്‍ഡ് 5 ഐ എന്നിവയും കമ്പനി അവതരിപ്പിക്കും. ഞായറാഴ്ച മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഫോണ്‍ ലഭ്യമാകും. നാല് ജി.ബി.ക്ക് 13,999 രൂപയും ആറ് ജി.ബി.ക്ക് 16,999 രൂപയുമാണ് വില.

48 മെഗാ പിക്‌സല്‍ (എം.പി.) എ.ഐ. ട്രിപ്പിള്‍ ക്യാമറ, 16 എം.പി. പോപ്-അപ് എ.ഐ. സെല്‍ഫി ക്യാമറ, 128 ജി.ബി. ഇന്റേണല്‍ മെമ്മറിയോടു കൂടിയ 16.73 സെന്റി മീറ്റര്‍ ഫുള്‍വ്യൂ ഡിസ്പ്ലേ, ജി.പി.യു. ടര്‍ബോ, 3.0 സാങ്കേതിക വിദ്യ എന്നിവ സവിശേഷതകളാണ്.

ഓണര്‍ 46 എം.എം. മാജിക് വാച്ച് 2-ന്റെ ചാര്‍ക്കോള്‍ ബ്ലാക് മോഡല്‍ 12,999 രൂപയ്ക്കും ഫ്‌ലാക്‌സ് ബ്രൗണ്‍ 14,999 രൂപയ്ക്കുമാണ് ലഭ്യമാവുക. 'ആമസോണ്‍' വഴിയാണ് വാച്ചിന്റേയും ഓണര്‍ ബാര്‍ഡ് 5 ഐ യുടേയും വില്‍പ്പന. ഓണര്‍ ബാന്‍ഡ് 5 ഐ.യുടെ വില 1,999 രൂപയാണ്.

Content Highlights: Honor 9X to go on sale via Flipkart

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented