ഗൂഗിളിന്റെ പിക്സൽ 5 സ്മാർട്ഫോൺ, ക്രോംകാസ്റ്റ്, സ്മാർട് സ്പീക്കർ എന്നിവ സെപ്റ്റംബർ 30 ന് നടക്കുന്ന വാർഷിക പരിപാടിയിൽ പുറത്തിറക്കും. നേരത്തെ പിക്സൽ 4 പുറത്തിറക്കുന്ന സമയത്തു തന്നെ പിക്സൽ 5 ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. 'ലോഞ്ച് നൈറ്റ് ഇൻ' എന്ന് പേരിട്ടിരിക്കുന്ന പരിപാടി തത്സമയം സ്പ്രേഷണം ചെയ്യും.
യുഎസ്, കാനഡ, യുകെ, അയർലൻഡ്, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, തായ്‌വാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ പിക്‌സൽ 5 ഫോൺ വിപണിയിൽ ലഭ്യമാക്കിയേക്കും. ഇന്ത്യയിൽ പിക്സൽ 5 വിപണിയിൽ ഉടൻ വിപണിയിൽ വരില്ലെന്നും പിക്സൽ 4എ ഇന്ത്യയിൽ പുറത്തിറക്കും എന്നുമാണ് ഗൂഗിൾ അറിയിച്ചത്.
ഫോണിന്റെ മുകളിലെ ഇടത് കോണിൽ ഒരു പഞ്ച് ഹോള്‍ സെൽഫി ക്യാമറയും പിന്നിൽ ഫിംഗർ പ്രിന്റ് സെൻസറും ഉണ്ട്. ഇതുകൂടാതെ ഒരു ഡ്യൂവൽ റിയർ ക്യാമറ സംവിധാനവും ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്. ഫോണിന് 58,804 രൂപ വില വരുമെന്നാണ് സൂചന. ഇതുകൂടാതെ ഗൂഗിളിന്റെ നെസ്റ്റ് ബ്രാൻഡിലുള്ള പുതിയ ഗൂഗിൾ ഹോം സ്പീക്കറും ഈ പരിപാടിയിൽ അവതരിപ്പിക്കും.
നെസ്റ്റ് ഹോം സ്‌പീക്കറിന്‍റെ ചിത്രങ്ങളും വിഡിയോയും കഴിഞ്ഞ ജൂലായില്‍ തന്നെ ഗൂഗിൾ ടീസ് ചെയ്തിരുന്നു.
content highlights: Pixel 5 new Chromecast