Photo: Google
ഏറെനാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഗൂഗിള്‍ തങ്ങളുടെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണായ 'പിക്‌സല്‍ ഫോള്‍ഡ്' പുറത്തിറക്കി. ഗൂഗിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് ഫോണ്‍ അവതരിപ്പിച്ചത്.
രണ്ട് സ്‌ക്രീനുകളാണ് പിക്‌സല്‍ ഫോള്‍ഡിനുള്ളത്. 1080x 2092 പിക്‌സല്‍ റസലൂഷനുള്ള 5.8 ഇഞ്ച് സ്‌ക്രീനാണ് പുറത്തുള്ളത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള ഒഎല്‍ഇഡി പാനലാണിത്. ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണവും നല്‍കിയിരിക്കുന്നു. 1200 നിറ്റ്‌സ് എച്ച്ഡിആര്‍ ബ്രൈറ്റ്‌നെസും 1550 നിറ്റ്‌സ് ഉയര്‍ന്ന ബ്രൈറ്റ്‌നെസുമുണ്ട്.
2208 x 1840 പിക്‌സല്‍ റസലൂഷനുള്ള 7.6 ഇഞ്ച് ഫോള്‍ഡബിള്‍ സ്‌ക്രീനാണ് ഫോണിന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. അള്‍ട്ര തിന്‍ ഗ്ലാസ് സംരക്ഷണള്ള സ്‌ക്രീനിന് 1000 നിറ്റ്‌സ് എച്ച്ഡിആര്‍ ബ്രൈറ്റ്‌നെസും 1450 നിറ്റ്‌സ് ഉയര്‍ന്ന ബ്രൈറ്റ്‌നെസുമുണ്ട്.

ട്രിപ്പിള്‍ റിയര്‍ ക്യാമറ മോഡ്യൂളിലെ 48 എംപി പ്രധാന ക്യാമറയില്‍ എഫ്/1.7 അപ്പേര്‍ച്ചര്‍, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന് എന്നിവയുണ്ട്. 10.8 എംപി അള്‍ട്രാ വൈഡ് സെന്‍സറും 10.8 എംപി ഒപ്റ്റിക്കല്‍ സൂം ടെലിഫോട്ടോ സെന്‍സറുമാണ് മറ്റുള്ളവ. 20x സൂപ്പര്‍ റസലൂഷന്‍ സൂം സൗകര്യവും ക്യാമറയിലുണ്ടാവും.
.jpg?$p=57f9a5e&&q=0.8)
പവര്‍ബട്ടനിലാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉള്ളത്. ഡ്യുവല്‍ സിം പിന്തുണയുണ്ട്. എന്നാല്‍ ഒരു സിംകാര്‍ഡ് മാത്രമേ ഉപയോഗിക്കാനാവൂ. രണ്ടാമത്തേത് ഇ-സിം ആയിരിക്കണം. ശബ്ദ സംവിധാനത്തിനായി സ്റ്റീരിയോ സ്പീക്കറുകളാണുള്ളത്. 4821 എംഎഎച്ച് ബാറ്ററിയില്‍ 30 വാട്ട് യുഎസ്പി സി ചാര്‍ജര്‍ പിന്തുണയ്ക്കും. ചാര്‍ജര്‍ ഫോണിനൊപ്പം ലഭിക്കില്ല. ആന്‍ഡ്രോയിഡ് 13 ലാണ് പ്രവര്‍ത്തനം.
1799 ഡോളറാണ് ഇതിന് വില. രണ്ട് കളര്‍ ഓപ്ഷനുകളിലെത്തുന്ന ഫോണ്‍ ഇപ്പോള്‍ ബുക്ക് ചെയ്യാമെങ്കിലും അടുത്തമാസമാണ് വില്‍പന ആരംഭിക്കുക.
Content Highlights: google pixel fold screen specifications
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..