Photo: Google
ഗൂഗിള്‍ പിക്‌സല്‍ 7എ സ്മാര്‍ട്‌ഫോ. ഗൂഗിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ചാണ് ഫോണ്‍ അവതരിപ്പിച്ചത്. പിക്‌സല്‍ എ പരമ്പരയിലെ പുതിയ അംഗമാണ് പിക്‌സല്‍ 7എ.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പിക്‌സല്‍ 7 സ്മാര്‍ട്‌ഫോണിന് സമാനമാണ് പിക്‌സല്‍ 7എ. എന്നാല്‍ അല്‍പ്പം ചെറിയ സ്‌ക്രീന്‍ ആണിതിന്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.1 ഇഞ്ച് സ്‌ക്രീന്‍ ആണിതിന്. ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ് സ്‌കാനറാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. ഐപി67 വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റന്‍സ് സര്‍ട്ടിഫിക്കേഷനും ഫോണിനുണ്ട്.
64 എംപി പ്രൈമറി ക്യാമറയാണ് പിക്‌സല്‍ 7എയ്ക്ക്. മെച്ചപ്പെട്ട 13 എംപി അള്‍ട്ര വൈഡ് ക്യാമറയും 13 എംപി സെല്‍ഫി ക്യാമറയും ഫോണിലുണ്ട്.
മെച്ചപ്പെട്ട ക്യാമറ അനുഭവം ആയിരിക്കും ഫോണ്‍ നല്‍കുകയെന്ന് കമ്പനി വാഗ്ദാനം നല്‍കുന്നു. ആന്‍ഡ്രോയിഡിന്റെ ഡിഫോള്‍ട്ട് സുരക്ഷാ സംവിധാനങ്ങള്‍ക്ക് പുറമെ അധിക സുരക്ഷയൊരുക്കാന്‍ ടൈറ്റന്‍ എം2 സെക്യൂരിറ്റി ചിപ്പും ഫോണിലുണ്ട്.
ആന്‍ഡ്രോയിഡ് 13 ഓഎസുമായാണ് ഫോണ്‍ എത്തുക. എങ്കിലും ആന്‍ഡ്രോയിഡ് 14 ബീറ്റ ഒഎസ് ഇതില്‍ ഡൗണ്‍ലോഡ് ചെയ്യാനാവും.
എട്ട് ജിബി റാമില്‍ 128 ജിബി സ്‌റ്റോറേജ് ആണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. ഒരു നാനോ സിം സ്ലോട്ട് മാത്രമാണ് ഫോണിനുള്ളത്. എന്നാല്‍ ഇ-സിം ഉപയോഗിച്ച് രണ്ട് കണക്ഷനുകള്‍ ഫോണില്‍ ഉപയോഗിക്കാം.
4385 എംഎഎച്ച് ബാറ്ററിയില്‍ 20 വാട്ട് അതിവേഗ വയേര്‍ഡ് ചാര്‍ജിങും 18 വാട്ട് വയര്‍ലെസ് ചാര്‍ജിങും ലഭ്യമാണ്. എ സീരീസ് ഫോണുകളില്‍ ഈ സൗകര്യങ്ങള്‍ ആദ്യമാണ്.
8x സൂപ്പര്‍ റെസലൂഷന്‍ സൂം, 30 എഎഫ്പിഎസില്‍ 4കെ റെക്കോര്‍ഡിങ് തുടങ്ങിയ ഫീച്ചറുകള്‍ ക്യാമറയിലുണ്ട്. ഇതിന് പുറമെ മാജിക് ഇറേസര്‍, ഫോട്ടോ അണ്‍ബ്ലര്‍ പോലുള്ള സൗകര്യങ്ങള്‍ ഗൂഗിള്‍ ഫോട്ടോസ് ആപ്പ് വഴി ലഭിക്കും.
ഉപഭോക്താക്കള്‍ക്ക് മൂന്ന് മാസത്തെ യൂട്യൂബ് പ്രീമിയവും മൂന്ന് മാസത്തെ ഗൂഗിള്‍ വണ്‍ (100 ജിബി) സബ്‌സ്‌ക്രിപ്ഷനും സൗജന്യമായി ലഭിക്കും. 39,999 രൂപ വിലയില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് മെയ് 11 മുതല്‍ ഫോണ്‍ വാങ്ങാം.
Content Highlights: google pixel 7a launched in india details
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..