Photo: Google
ഇക്കഴിഞ്ഞ മേയില്‍ നടന്ന ഗൂഗിള്‍ ഐ/ഒ കോണ്‍ഫറന്‍സില്‍ പ്രഖ്യാപിക്കപ്പെട്ട ഗൂഗിള്‍ പിക്സല്‍ 6എ സ്മാര്‍ട്ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നു. ജൂലായ് 28-നാണ് ഫോണിന്റെ വില്പന ആരംഭിക്കുക. ഫ്ളിപ്കാര്‍ട്ടിലൂടെയാണ് ഫോണിന്റെ വില്പന. ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫ്ളിപ്കാര്‍ട്ടിലൂടെ ഇപ്പോള്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാം.
ജൂലായ് 28 മുതലാണ് ഫോണിന്റെ വിതരണം ആരംഭിക്കുക. 43,999 രൂപയണ് വില. വിവിധ ഓഫറുകളിലൂടെ ഈ വിലയില്‍ കുറവുണ്ടാവും. ഗൂഗിളില്‍നിന്നുള്ള ഒറിജിനല്‍ ആന്‍ഡ്രോയിഡ് അനുഭവം ഫോണില്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് പിക്സല്‍ ഫോണുകള്‍ എത്തുന്നത്. പ്രീമിയം ആന്‍ഡ്രോയിഡ് ഫോണുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന വില കൂടിയ ഫോണുകളാണിത്.
6.1 ഇഞ്ച് ഒഎ.ല്‍ഇ.ഡി. സ്ക്രീന്‍, 60ലഹെര്ട്സ് റിഫ്രഷ് റേറ്റ്, ലോഹവും ഗ്ലാസും ചേര്‍ന്ന ഡ്യുവല്‍ ടോണ്‍ ഡിസൈന്‍ എന്നിവയാണ് പിക്സല്‍ 6എ-യ്ക്കുള്ളത്. ആപ്പിളിന്റെ മാതൃകയില്‍ സ്വന്തം പ്രൊസസര്‍ ചിപ്പായ ടെന്‍സര്‍ ആണ് ഗൂഗിള്‍ പുതിയ പിക്സല്‍ ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. 128 ജിബി സ്റ്റോറേജുണ്ട്. 4306 എം.എ.എച്ച്. ആണ് ബാറ്ററി. 12 എം.പി. പ്രധാന ക്യാമറയും 12 എം.പി. അള്‍ട്രാ വൈഡ് ക്യാമറയും ഉള്‍ക്കൊള്ളുന്ന ഡ്യുവല്‍ ക്യാമറ സംവിധാനവും. എട്ട് എം.പി. സെല്‍ഫി ക്യാമറയുമാണുള്ളത്.
ആന്‍ഡ്രോയിഡ് 12 ഓ.എസ്. ആണ് ഇപ്പോള്‍ ഫോണിലുള്ളത്. താമസിയാതെ തന്നെ ഇത് ആന്‍ഡ്രോയിഡ് 13-ലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെടും. അതിവേഗമുള്ള സോഫ്റ്റ് വെയര്‍ അപ്ഡേറ്റും ബ്ലോട്ട് വെയറുകളും മറ്റുമില്ലാത്ത വൃത്തിയുള്ള ആന്‍ഡ്രോയിഡുമാണ് പിക്സല്‍ 6എ ഫോണിലെ മുഖ്യാകര്‍ഷണം. എന്നാല്‍, പിക്സല്‍ 6എ ഫോണിന്റെ വിലയില്‍ ഇതിനേക്കാള്‍ മികച്ച ഫീച്ചറുകളുള്ള മറ്റ് കമ്പനികളുടെ ഫോണുകള്‍ വിപണിയിലുണ്ട് എന്ന വിമര്‍ശനം ഉയരുന്നുണ്ട്.
പിക്സല്‍ ബഡ്സ് പ്രോയും വില്പനയ്ക്ക്
പിക്സല്‍ 6എ ഫോണിനൊപ്പം പിക്സല്‍ ബഡ്സ് പ്രോയും ഫ്ളിപ്കാര്‍ട്ടില്‍ വില്പനയ്ക്കെത്തും. 19,990 രൂപയാണ് ഇതിന് വില. 11 മണിക്കൂര്‍ മ്യൂസിക് പ്ലേ ബാക്ക് സമയവും ആക്ടീവ് നോയ്സ് കാന്സലേഷന് ഓണ്‍ ചെയ്താല്‍ ഏഴ് മണിക്കൂര്‍ സമയവുമാണ് ബഡ്സ് വാഗ്ദാനം ചെയ്യുന്നത്.
ആപ്പിള്‍ എയര്‍ പോഡിനെ പോലെ സൈലന്റ് സീല്‍, ട്രാന്‍സ്പാരന്‍സി മോഡ് പോലുള്ള സൗകര്യങ്ങള്‍ ഇതിലുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..