Photo: twitter@madebygoogle
പുതിയ പിക്സല്‍ ഫോണുകള്‍ വിപണിയിലിറക്കി ഗൂഗിള്‍. 5 ജി സൗകര്യത്തോടുകൂടിയുള്ള പിക്സല്‍ 5, പിക്സല്‍ 4എ ഫോണുകളാണ് ബുധനാഴ്ച അര്‍ധരാത്രി നടന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ അവതരിപ്പിച്ചത്. പിക്സല്‍ 5 5ജിയ്ക്ക് 699 ഡോളറും പിക്സല്‍ 4എ 5ജിയ്ക്ക് 499 ഡോളറുമാണ് വില. ഈ രണ്ട് ഫോണുകളും ഈ വര്‍ഷം ഇന്ത്യയില്‍ ലഭിക്കില്ല.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 5ജി സൗകര്യമില്ലാത്ത പിക്സല്‍ 4എ ഫോണ്‍ ഗൂഗിള്‍ പുറത്തിറക്കിയിരുന്നു. 349 ഡോളറാണ് ഇതിന് വില. പിക്സലിന്റെ വില കുറഞ്ഞ പതിപ്പുകള്‍ക്ക് വിപണിയില്‍ സ്വീകാര്യത ലഭിക്കാറുണ്ടെങ്കിലും വിലകൂടിയ ഫ്ളാഗ്ഷിപ്പ് മോഡലുകള്‍ക്ക് എതിരാളികളായ സാംസങിന്റേയും ആപ്പിളിന്റേയും ഫോണുകളില്‍ നിന്ന് കടുത്ത മത്സരം നേരിടേണ്ടിവരുന്നുണ്ട്.
ഗൂഗിളിന്റെ പുതിയ എഐ അസിസ്റ്റന്റ് ഫീച്ചറുകള്‍, വലിയ ബാറ്ററി, മികച്ച ക്യാമറ ശേഷി എന്നിവ പുതിയതായി അവതരിപ്പിച്ച ഫോണുകളുടെ മുഖ്യ സവിശേഷതകളാണ്.
ആറ് ഇഞ്ച് വലിപ്പമുള്ള സ്ക്രീന്‍ ആണ് പിക്സല്‍ 5 നുള്ളത്. 4080 എംഎഎച്ച് ബാറ്ററിയുണ്ട്. സ്നാപ്ഡ്രാഗണ്‍ 765ജി ചിപ്പ്, 8ജിബി റാം, 12 എംപി പ്രധാന സെന്‍സറും 16 എംപി വൈഡ് ആംഗിള്‍ ലെന്‍സും ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ എന്നിവയാണ് പിക്സല്‍ 5നുള്ളത്.
പിക്സല്‍ 4എ 5ജിയ്ക്ക് 6.2 ഇഞ്ച് സ്ക്രീന്‍ ആണുള്ളത്. 6 ജിബി റാം, 3885 എംഎഎച്ച് ബാറ്ററി എന്നിവയ്ക്കൊപ്പം പിക്സല്‍ 5 ന് സമാനമായ ക്യാമറയും, പ്രൊസസറും ആണ് പിക്സല്‍ 4എയ്ക്കുള്ളത്. എന്നാല്‍ പിക്സല്‍ 5ലേത് പോലെ വാട്ടര്‍പ്രൂഫ് ബോഡി പിക്സല്‍ 4എയ്ക്ക് ഉണ്ടാവില്ല.
Content Highlights: google pixel 5 pixe 4a 5g phones launched
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..