പിക്‌സല്‍ 2, പിക്‌സല്‍ 2 എക്‌സ് എല്‍ സ്മാര്‍ട്‌ഫോണുകള്‍ ഗൂഗിള്‍ പുറത്തിറക്കി. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ഫോണുകള്‍ അവതരിപ്പിച്ചത്. പകുതി ഗ്ലാസിലും പകുതി മെറ്റലിലും രൂപകല്‍പന ചെയ്ത ഫോണുകളാണ് ഇവ. നേരത്തെ പുറത്തിറങ്ങിയ ഫോണുകളെ അപേക്ഷിച്ച് വലിപ്പമേറിയ സ്‌ക്രീനാണ് ഇവയ്ക്കുള്ളത്. 

ക്യുവല്‍കോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 835 പ്രൊസസര്‍ ആണ് ഇരു ഫോണുകളിലും ഉപയോഗിച്ചിട്ടുള്ളത്. 4ജിബി റാമില്‍ 64 ജിബി/ 128 ജിബി വാരിയന്റുകളിലാണ് ഫോണുകള്‍ പുറത്തിറങ്ങുക. 2700 എംഎഎച്ചിന്റേതാണ് പിക്‌സല്‍ 2 സ്മാര്‍ട്‌ഫോണിന്റെ ബാറ്ററി. 3520 എംഎഎച്ചിന്റെ ബാറ്ററിയാണ് പിക്‌സല്‍ എക്‌സ് എലില്‍ ഉള്ളത്.

പിക്‌സല്‍ 2 എക്‌സ് എലിന് 849 ഡോളര്‍ ( ഏകദേശം 55,265 രൂപ)യും. പിക്‌സല്‍ 2 സ്മാര്‍ട്‌ഫോണിന് 649 ഡോളറും (ഏകദേശം 42,246 രൂപ) ആണ് വില. ഇന്ത്യ, ഓസ്‌ട്രേലിയ, കാനഡ, യുഎസ്, യുകെ, ജര്‍മ്മനി എന്നിവിടങ്ങളിലാണ് പുതിയ പിക്‌സല്‍ ഫോണുകള്‍ ആദ്യം അവതരിപ്പിക്കുക.

ഗൂഗിള്‍ പിക്‌സല്‍ 2 സ്മാര്‍ട്‌ഫോണിന്റെ സവിശേഷതകള്‍

കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണത്തോട് കൂടിയ 1080 x 1920  പിക്‌സലിന്റെ 5 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 

ആന്‍ഡ്രോയിഡ് 8.0 ഓപറേറ്റിങ് സിസ്റ്റം

ഡ്യുവല്‍ ടോണ്‍ ഫ്‌ലാഷോട് കൂടിയ 12.3 മെഗാപിക്‌സല്‍ ക്യാമറ

8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ. 

വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി കണക്റ്റിവിറ്റി

ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ആക്‌സിലറോ മീറ്റര്‍, ഗൈറോ, പ്രൊക്‌സിമിറ്റി, കൊംപസ്, ബാരോമീറ്റര്‍ തുടങ്ങിയ സെന്‍സറുകള്‍

പിക്‌സല്‍ 2 എക്‌സ്എല്‍ സവിശേഷതകള്‍

1440 x 2880 പിക്‌സലിന്റെ 6 ഇഞ്ച് പി-ഓലെഡ് ഡിസ്‌പ്ലേ, കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണം

ആന്‍ഡ്രോയിഡ് 8.0 ഒറിയോ ഓപറേറ്റിങ് സിസ്റ്റം

12.3 മെഗാപിക്‌സല്‍ ക്യാമറ, 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ

വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എന്‍എഫ്‌സി കണക്റ്റിവിറ്റി

ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ആക്‌സിലറോ മീറ്റര്‍, ഗൈറോ, പ്രൊക്‌സിമിറ്റി, കൊംപസ്, ബാരോമീറ്റര്‍ തുടങ്ങിയ സെന്‍സറുകള്‍.

 കാണുന്ന വസ്തുക്കളെ തിരിച്ചറിയാന്‍ സാധിക്കുന്ന ഗൂഗിളിന്റെ പുതിയ ഗൂഗിള്‍ ലെന്‍സ് സംവിധാനം ഉള്‍പെടുത്തിയ ക്യാമറ സോഫ്റ്റ് വെയറാണ് പിക്‌സല്‍ 2വില്‍ ഉണ്ടാവുക. കൂടാതെ ഓഗ്മെന്റഡ് റിയാലിറ്റി സ്റ്റിക്കറുകളും ക്യാമറ ആപ്പിലുണ്ടാവും. 

ഇതോടൊപ്പം 49 ഡോളര്‍ ( ഏകദേശം 3,189 രൂപ) വിലയുള്ള ഹോം മിനി സ്പീക്കര്‍, ഗൂഗിള്‍ അസിസ്റ്റന്റ് സംവിധാനം ഉള്‍പ്പെടുത്തിയ ഗൂഗിള്‍ മാക്‌സ് സ്പീക്കര്‍, ഗൂഗിള്‍ പിക്‌സല്‍ ബഡ്‌സ് എന്ന വയര്‍ലെസ് സ്പീക്കര്‍, പരിഷ്‌കരിച്ച ഡേഡ്രീം വ്യൂ വിആര്‍ ഹെഡ്‌സെറ്റ് തുടങ്ങിയവയും ഗൂഗിള്‍ അവതരിപ്പിച്ചു.