Photo: Flipkart
ഫെബ്രുവരിയുടെ രണ്ടാമത്തെ ആഴ്ച സ്മാര്‍ട്ഫോണ്‍ ആരാധകരെ സംബന്ധിച്ചിടത്തോളം ആവേശം നല്‍കും. കാരണം വിവിധ ബ്രാന്‍ഡുകളാണ് ഈ വരുന്നയാഴ്ച സ്മാര്‍ട്ഫോണുകള്‍ പുറത്തിറക്കാന്‍ പോവുന്നത്. അഞ്ച് ബ്രാന്‍ഡുകളുടെ അവതരണ പരിപാടിയാണ് നടക്കാന്‍ പോവുന്നത്. ഇതില്‍ മൂന്ന് ബ്രാന്‍ഡുകളുടെ ഫോണുകളാണ് ഇന്ത്യയില്‍ എത്തുക.
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പരിപാടിയായി കണക്കാക്കുന്നത് സാംസങിന്റെ 'ഗാലക്സി അണ് പാക്ക്ഡ് 2022' എന്ന പരിപാടിയാണ്. പുതിയ ഗാലക്സി എസ്22 പരമ്പര ഇതില്‍ പുറത്തിറക്കും. വരുന്ന വാരം പുറത്തിറങ്ങാന്‍ പോവുന്ന സ്മാര്‍ട്ഫോണുകള്‍ എതെല്ലാം എന്ന് നോക്കാം.

സാംസങ് ഗാലക്സി എസ് 22 പരമ്പര
ഗാലക്സി എസ് 22 പരമ്പര ഫോണുകള്‍ ഫെബ്രുവരി ഒമ്പതിന് നടക്കുന്ന ഗാലക്സി അണ്‍പാക്ക്ഡ് 2022 പരിപാടിയില്‍ ഔദ്യോഗികമായി അവതരിപ്പിക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 8.30 നാണ് പരിപാടി.
ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് പുതിയ ഗാലക്സി എസ് 22 പരമ്പരയില്‍ ആകെ മൂന്ന് പതിപ്പുകള്‍ പുറത്തിറക്കുമെന്നാണ് കരുതുന്നത്. ഗാലക്സി എസ് 22, ഗാലക്സി എസ്22 പ്ലസ്, ഗാലക്സി എസ് 22 അള്‍ട്ര എന്നിങ്ങനെയായിരിക്കും പേരുകള്‍. ഇവയോടൊപ്പം തന്നെ സാംസങിന്റെ പ്രീമിയം ആന്‍ഡ്രോയിഡ് ടാബുകളായ ഗാലക്സി ടാബ് എസ്8, ഗാലക്സി ടാബ് എസ്8 പ്ലസ്, ഗാലക്സി ടാബ് എസ്8 അള്‍ട്ര എന്നിവയും പുറത്തിറങ്ങും.

റിയല്‍മി സി35
ഫെബ്രുവരി പത്തിനാണ് റിയല്‍മി സി35 പുറത്തിറക്കുക. തായ്ലന്ഡില് വെച്ചാണ് ഫോണ്‍ ആഗോള വിപണിയില്‍ അവതരിപ്പിക്കുന്നത്. ഡ്യു ഡ്രോപ്പ് നോച്ച് ഡിസ്പ്ലേ, യുണിസോക് ടി616 പ്രൊസസര്‍ ചിപ്പ്, 4ജിബി റാം, 128 ജിബി സ്റ്റോറേജ്, 50 എംപി പ്രൈമറി ക്യാമറ, 8 എംപി സെല്‍ഫി ക്യാമറ, ആന്‍ഡ്രോയിഡ് 11, 5000 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിനുണ്ടാവും.

റെഡ്മി നോട്ട് 11 , റെഡ്മി നോട്ട് 11എസ്
റെഡ്മി നോട്ട് 11, 11എസ് ഫോണുകള്‍ ഒടുവില്‍ ഇന്ത്യയിലെത്തുകയാണ്. ഫെബ്രുവരി ഒമ്പതിനാണ് ഫോണ്‍ പുറത്തിറക്കുക. ഫോണിനൊപ്പം റെഡ്മി സ്മാര്‍ട് ടിവി എക്സ്43, റെഡ്മി സ്മാര്‍ട് ബാന്‍ഡ് പ്രോ എന്നിവയും അവതരിപ്പിക്കും. മുന്‍ഗാമികളേക്കാള്‍ വില കൂടിയ ഫോണ്‍ ആയിരിക്കും റെഡ്മി നോട്ട് 11 എസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവോ ടി1 5ജി
ഫെബ്രുവരി ഒമ്പതിന് ഉച്ചയ്ക്ക് 12 മണിക്ക് വിവോ ടി1 5ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള സ്ക്രീന്‍, 5 ലെയര്‍ ടര്‍ബോ കൂളിങ് സംവിധാനം, 2.2 ഗിഗാഹെര്‍ട്സ് ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 695 5ജി പ്രൊസസര്‍ എന്നിവ ഫോണിനുണ്ടാവുമെന്ന് ഫ്ളിപ്കാര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
6.58 ഇഞ്ച് വലിപ്പമുള്ള സ്ക്രീന്‍ ആയിരിക്കും ഇതിന്, 8ജിബി എല്‍പിഡിഡിആര്‍4എക്സ് റാം, 128 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജ് ,50എംപി, രണ്ട് എംപി, രണ്ട് എംപി സെന്‍സറുകളടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ, 16 എംപി സെല്‍ഫി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, 18 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് എന്നിവയായിരിക്കും ഇതിന്. 20000 രൂപയില്‍ താഴെയായിരിക്കും വില.

ടെക്നോ പോവ 5ജി
ടെക്നോയുടെ ആദ്യ 5ജി സ്മാര്‍ട്ഫോണ്‍ ആണിത്. ഡിസംബറില്‍ നൈജീരിയയില്‍ വെച്ചാണ് ഫോണ്‍ ആഗോള വിപണിയില്‍ അവതരിപ്പിച്ചത്. ഫെബ്രുവരി എട്ടിന് ഇത് ഇന്ത്യയില്‍ അവതരിപ്പിക്കും. 20000 രൂപയില്‍ താഴെയായിരിക്കും ടെക്നോ പോവ 5ജിയുടെ വില.
6.9 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് 120 ഹെര്‍ട്സ് ഡിസ്പ്ലേ, മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 900 പ്രൊസസര്‍, 6ജിബി എല്‍പിഡിഡിആര്‍5 റാം, 128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ്, 50എംപി+2എംപി+ എഐ ലെന്‍സ് ട്രിപ്പിള്‍ ക്യാമറയായിരിക്കും ഇതിന് 16 എംപി സെല്‍ഫി കാമറയുണ്ടാവും. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഹൈഓഎസ്, 6000 എംഎഎച്ച് ബാറ്ററി, 18 വാട്ട് ചാര്‍ജിങ് എന്നിവയുമുണ്ടാവും.
Content Highlights: Galaxy S22 series, Realme C35, Vivo T1 5G Upcoming Smartphones this week
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..