ആഴ്ചകള്‍ക്ക് മുമ്പാണ് സാംസങ് ഗാലക്സി എഫ്41 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. എഫ് സീരീസില്‍ ഈ വര്‍ഷം പുറത്തിറങ്ങുന്ന ഫോണുകളില്‍ ആദ്യത്തേതാണ് എഫ് 41 എന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സാംസങ് എഫ് സീരീസിലേക്ക് പുതിയൊരു ഫോണ്‍ കൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗാലക്‌സി എഫ്12 അല്ലെങ്കില്‍ ഗാലക്‌സി എഫ്12 എസ് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ സാംസങ് തയ്യാറെടുക്കുകയാണെന്ന് സാം മെബൈല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണിന്റെ സൗകര്യങ്ങള്‍ സംബന്ധിച്ച മറ്റ് വിശദാംശങ്ങള്‍ ലഭ്യമല്ല. എന്നാല്‍ ബജറ്റ് ഫോണ്‍ വിഭാഗത്തില്‍ പെട്ട ഫോണ്‍ ആയിരിക്കും ഇത്.
ബാറ്ററി, ക്യാമറ തുടങ്ങിയ യുവാക്കള്‍ ആഗ്രഹിക്കുന്ന ഫീ്ച്ചറുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് എഫ് സീരീസ് പരമ്പര സാംസങ് അവതരിപ്പിക്കുന്നത്. പഴയ ഗാലക്‌സി എം31 പുനരവതരിപ്പിച്ച പതിപ്പായിരുന്നു എഫ്41. പുറത്തിറക്കാന്‍ പോവുന്ന എഫ്12 ഉം ഏതെങ്കിലും എം പരമ്പര ഫോണിന്റെ പുതിയ പതിപ്പാവാം എന്ന് കരുതപ്പെടുന്നു. അത് ഗാലക്‌സി എം21 ആയിരിക്കാനാണ് സാധ്യത.
Content Highlights: galaxy F12 smartphone will be launched soon