16,999 രൂപയ്ക്ക് 5ജി ഫോണ്‍, 5000 mAh ബാറ്ററി; ഗാലക്‌സി എ14 5ജി, ഗാലക്‌സി എ23 5ജി 


Galaxy A14 5G , Galaxy A23 5G | Photo: SAMSUNG

ഗാലക്‌സി എ സീരീസിലേക്ക് രണ്ട് പുതിയ ഫോണുകള്‍ കൂടി അവതരിപ്പിച്ച് സാംസങ്. ഗാലക്‌സി എ23, ഗാലക്‌സി എ14 എന്നിവയാണ് പുറത്തിറക്കിയത്. രണ്ട് ഫോണികളിലും 5ജി കണക്റ്റിവിറ്റിയുണ്ട്.

ഗാലക്‌സി എ14

സാംസങിന്റെ തന്നെ എക്‌സിനോസ് 1330 പ്രൊസസര്‍ ചിപ്പ് സെറ്റ് ആണ് ഗാലക്‌സി എ14 സ്മാര്‍ട്‌ഫോണിന് ശക്തിപകരുന്നത്. 6.6 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണിതിന്. ആന്‍ഡ്രോയിഡ് 13 അധിഷ്ഠിതമായുള്ള വണ്‍ യുഐ കോര്‍ 5 ആണിതില്‍. എട്ട് ജിബി വരെ റാമും 128 ജിബി വരെ ഇന്റേണല്‍ സ്‌റ്റോറേജും ലഭിക്കും.

ട്രിപ്പിള്‍ ക്യാമറയാണിതിന്. ഇതില്‍ 50 എംപി പ്രൈമറി ക്യാമറയായി വരുന്നു. രണ്ട് മെഗാപിക്‌സലിന്റെ മാക്രോ ക്യാമറയും രണ്ട് മെഗാപിക്‌സലിന്റെ ഡെപ്ത് ക്യാമറയുമാണ് മറ്റുള്ളവ.

5000 എംഎഎച്ച് ബാറ്ററിയില്‍ 15 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. രണ്ട് വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റുകളും നാല് വര്‍ഷത്തെ സുരക്ഷ അപ്‌ഡേറ്റുകളും ഫോണില്‍ ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

ചുവപ്പ്, പച്ച, കറുപ്പ് നിറങ്ങളിലാണ് ഫോണുകള്‍ വിപണിയിലെത്തുന്നത്. ഗാലക്‌സി എ14 5ജിയുടെ നാല് ജിബി റാം + 64 ജിബി സ്‌റ്റോറേജ് വേരിയന്റിന് 16499 രൂപയാണ് വില. 6 ജിബി + 128 ജിബി വേരിയന്റിന് 18999 രൂപയും 8 ജിബി + 128 ജിബി വേരിയന്റിന് 20,999 രൂപയുമാണ് വില.

ഗാലക്‌സി എ23

മിഡ്‌റേഞ്ച് ചിപ്പ് സെറ്റായ സ്‌നാപ് ഡ്രാഗണ്‍ 695 ആണ് ഗാലക്‌സി എ23 യ്ക്ക് ശക്തിപകരുന്നത്. 6.6 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയ്ക്ക് ഫുള്‍എച്ച്ഡി പ്ലസ് റസലൂഷനുണ്ട്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. കോണിങ് ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണവും ഫോണിനുണ്ട്.

ക്വാഡ് ക്യാമറ സംവിധാനമാണിതില്‍. 50 എംപി പ്രൈമറി ക്യാമറയില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ സംവിധാനമുണ്ട്. അഞ്ച് എംപി അള്‍ട്രാവൈഡ് ക്യാമറ, രണ്ട് എംപി മാക്രോ, ഡെപ്ത് സെന്‍സറുകള്‍ എന്നിവയാണ് മറ്റുള്ളവ.

ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 4.1 ആണിതില്‍. 3.5 വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകള്‍ ഫോണില്‍ ലഭിക്കും. എട്ട് ജിബി വരെ റാമും 128 ജിബി വരെ ഇന്റേണല്‍ സ്‌റ്റോറേജും ലഭിക്കും. 5000 എംഎഎച്ച് ബാറ്ററിയാണ് ഇതിനും. 25 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യം ഗാലക്‌സി എ23 യിലുണ്ട്.

ഇതിന്റെ 6 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പിന് 22,999 രൂപയാണ് വില. 8 ജിബി + 128 ജിബി പതിപ്പിന് 24,999 രൂപയാണ് വില. സില്‍വര്‍, നീല, ഓറഞ്ച് നിറങ്ങളിലാണ് ഈ ഫോണ്‍ വിപണിയിലെത്തുക.

രണ്ട് ഫോണുകളും സാംസങിന്റെ വെബ്‌സൈറ്റിലും കമ്പനിയുടെ സ്റ്റോറുകളിലും മറ്റ് സ്‌റ്റോറുകളിലും ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും വില്‍പനയ്‌ക്കെത്തും. ജനുവരി 20 മുതലാണ് വില്‍പന ആരംഭിക്കുക. ജനുവരി 18 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ സാംസങ് വെബ്‌സൈറ്റില്‍ നടക്കുന്ന ലൈവ് കൊമേഴ്‌സിലൂടേയും ഫോണുകള്‍ വാങ്ങാം.

Content Highlights: Galaxy A14 5G , Galaxy A23 5G

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented