ജിപിഎസ്, പ്രത്യേക SOS ബട്ടന്‍, ഫോട്ടോ സ്പീഡ് ഡയൽ; പ്രായമായവര്‍ക്കും കുട്ടികള്‍ക്കും പറ്റിയ ഫോണ്‍


2 min read
Read later
Print
Share

Photo: Easyfone

വീട്ടിലുള്ള പ്രായമായവര്‍ക്ക് വേണ്ടി ഒരു ഫോണ്‍ വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ ഏറെ പ്രയാസമാണ്. സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് അവരെ പറഞ്ഞ് പഠിപ്പിക്കുക ഏറെ ശ്രമകരമാണ്. കുട്ടികളുടെയും കാര്യം അത് തന്നെ സ്മാര്‍ട്‌ഫോണ്‍ അവര്‍ക്ക് ഇഷ്ടമാണെങ്കിലും ചെറിയ സ്‌കൂള്‍ കുട്ടികള്‍ക്ക് സ്ഥിരമായി ഒരു സ്മാര്‍ട്‌ഫോണ്‍ വാങ്ങി നല്‍കുന്നത് ശരിയായ നടപടിയല്ല.

ഉപഭോക്താക്കള്‍ നേരിടുന്ന ഈ വലിയൊരു വെല്ലുവിളി നേരിടാന്‍ സഹായിക്കുകയാണ് ഈസിഫോണ്‍ എന്ന ഇന്ത്യന്‍ ബ്രാന്‍ഡ്. പ്രായമായവരായ ഉപഭോക്താക്കളേയും കുട്ടികളേയും പ്രത്യേകമായി ലക്ഷ്യമിട്ടുകൊണ്ടാണ് ഈസിഫോണ്‍ തങ്ങളുടെ ഫോണുകള്‍ വിപണിയിലിറക്കുന്നത്.

കയ്യില്‍ എളുപ്പം കൊണ്ടുനടക്കാനാവുന്ന വലിപ്പം, കാഴ്ചാ പരിമിതിയുള്ളവര്‍ക്ക് പ്രയാസമില്ലാതെ അക്കങ്ങള്‍ കാണാനാവുന്ന വലിയ ഡയല്‍, അടിയന്തിര സാഹചര്യങ്ങളില്‍ അടുത്ത ബന്ധുക്കളെ ബന്ധപ്പെടാനുള്ള പ്രത്യേകമായി നല്‍കിയ വലിയ SOS ബട്ടന്‍, മരുന്നുകള്‍ യഥാസമയം കഴിക്കാനുള്ള റിമൈന്റര്‍ സംവിധാനം, കുട്ടികളുടെ ലൊക്കേഷന്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ജിപിഎസ് സംവിധാനം. ചിത്രങ്ങള്‍ നോക്കി എളുപ്പം നമ്പറുകള്‍ ഡയല്‍ ചെയ്യാനുള്ള സൗകര്യം തുടങ്ങി തങ്ങള്‍ ലക്ഷ്യമിടുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുള്ള ഫീച്ചറുകളാണ് ഇതിലുള്ളത്.

മുതിര്‍ന്നവര്‍ക്ക് വേണ്ടി

പ്രായമായ ഉപഭോക്താക്കള്‍ക്ക് വേണ്ടി ഏഴ് മൊബൈല്‍ ഫോണ്‍ മോഡലുകളാണ് ഈസി ഫോണ്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇവ ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും ഓഫ്‌ലൈന്‍ വിപണിയിലും സുലഭമായി ലഭ്യമാണ്. 2500 നും 4500 നും ഇടയിലാണ് ഈ ഫോണുകളുടെയെല്ലാം വില.

ഇതില്‍ മാര്‍വല്‍ പ്ലസ് എന്ന മോഡലിന്റെ സവിശേഷത മാത്രം ഒന്ന് പരിശോധിക്കാം.

  • ഏകദേശം ഒരു സ്മാര്‍ട്‌ഫോണിന്റെ അത്രയും നീളമുണ്ട് ഇതിന്. റബ്ബര്‍ ഫിനിഷോടുകൂടിയ ഈ ഫോണ്‍ കയ്യില്‍ നല്ല ഗ്രിപ്പോടുകൂടി പിടിക്കാന്‍ സാധിക്കും.
  • എട്ട് കോണ്‍ടാക്റ്റുകള്‍ ചിത്ര സഹിതം സ്പീഡ് ഡയലിന് വേണ്ടി സെറ്റ് ചെയ്യാം.
  • വലിയ നമ്പറുകളുള്ള ഡയലാണ് ഇതിനുള്ളത്. കീപ്പാഡിന് ബാക്ക് ലൈറ്റ് നല്‍കിയിട്ടുണ്ട്.
  • സ്‌ക്രീനിലെ അക്ഷരങ്ങള്‍ക്ക് വലിയ ഫോണ്ട് സൈസ് ആണ് നല്‍കിയിട്ടുള്ളത്. ഇത് പ്രായമായവര്‍ക്ക് എളുപ്പം കാണാന്‍ സഹായിക്കും.
  • ഇതിന് പുറമെ ഫോണിന്റെ ഇയര്‍പീസിലൂടെ നല്ല ഉയര്‍ന്ന ശബ്ദത്തില്‍ കേള്‍ക്കാനാവുന്നത് പ്രായമായവരെ സംബന്ധിച്ചിടത്തോളം സുഗമമായ ഫോണ്‍ സംഭാഷണത്തിന് സഹായകമാണ്. റിങ്‌ടോണുകള്‍ക്കും ശബ്ദം കൂടുതലായിരിക്കും. ഇത് ക്രമീകരിക്കുകയും ചെയ്യാം.
  • അടിയന്തിര ഘട്ടങ്ങള്‍ ബന്ധപ്പെടുന്നതിന് ഫോണിന് പുറകിലായി പ്രത്യേക എസ്ഒഎസ് ബട്ടന്‍ നല്‍കിയിട്ടുണ്ട്. സ്മാര്‍ട്‌ഫോണിലെ ഫിംഗര്‍പ്രിന്റ് സ്‌കാനറിന് സമാനമായ രീതിയിലാണ് ഇത് ക്രമീകരിച്ചിട്ടുള്ളത്.
  • അഞ്ച് നമ്പറുകള്‍ അടിയന്തിര ആവശ്യങ്ങള്‍ക്കായി സെറ്റ് ചെയ്യാം. ബട്ടനില്‍ ഒറ്റത്തവണ അമര്‍ത്തിയാല്‍ സൈറന്‍ മുഴങ്ങുകയും സെറ്റ് ചെയ്ത നമ്പറുകളിലേക്ക് എസ്എംഎസും കോളും പോവുകയും ചെയ്യും.
  • എട്ട് മണിക്കൂര്‍ നേരം ടോക്ക് ടൈമും, 200 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ ടൈമും ഫോണിന് ലഭിക്കും. പ്രത്യേക ചാര്‍ജര്‍ ഡോക്ക് ഫോണുകള്‍ എളുപ്പം ചാര്‍ജില്‍ ഇടാനും സഹായിക്കുന്നതാണ്.

BUY NOW Easyfone Marvel+ Keypad Phone with Over 20+ Senior Friendly Features

ഫോണ്‍ കോളുകള്‍ ഓട്ടോമാറ്റിക് ആയി അറ്റന്റ് ചെയ്യാനും സ്പീക്കര്‍ ഫോണില്‍ സംസാരിക്കാനുള്ള സൗകര്യം ഇസിഫോണ്‍ സ്റ്റാര്‍ എന്ന മോഡലില്‍ ലഭ്യമാണ്. ജിപിഎസ് ട്രാക്കിങ് സൗകര്യവും ഈ പതിപ്പിലാണുള്ളത്. കുട്ടിള്‍ക്കും ഉപയോഗിക്കാനാവുന്ന ഫോണ്‍ ആണ് ഇസിഫോണ്‍ സ്റ്റാര്‍.

ഈ ഫോണുകളില്‍ ഡ്യുവല്‍ സിംകാര്‍ഡ് സൗകര്യമുള്ള ഫോണുകളാണിവയെല്ലാം.

ഫോണ്‍ സെറ്റിങ്‌സ് നിങ്ങളുടെ സ്മാര്‍ട്‌ഫോണില്‍

ഈസി ഫോണുകളുടെ സെറ്റിങ്‌സ് എല്ലാം Caretouch എന്ന ഒരു മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ്. ഈ ആപ്പ് ഒരു സ്മാര്‍ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം ഈസിഫോണുമായി ബന്ധിപ്പിക്കാം.

ഫോണ്‍ബുക്ക്, ഫോട്ടോ കോണ്‍ടാക്റ്റ്, എസ്എഒഎസ് സെറ്റിങ്‌സ്, ജിപിഎസ് സെറ്റിങ്‌സ്, അലാറം എന്നിവയെല്ലാം ക്രമീകരിക്കുന്നത് ഈ ആപ്പ് വഴിയാണ്. അതായത് ഒരിക്കല്‍ നിങ്ങളുടെ ഫോണിലെ ആപ്പുമായി നിങ്ങളുടെ പ്രീയപ്പെട്ടവരുടെ ഫോണ്‍ ബന്ധിപ്പിച്ച് കഴിഞ്ഞാല്‍. പിന്നീട് എവിടെ നിന്നും ആ ഫോണിന്റെ സെറ്റിങ്്‌സ് ക്രമീകരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഫോണുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈസിഫോണിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

BUY EASYFONE MODELS ON AMAZON

Content Highlights: easyfone models for senior citizen and children

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented