-
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് വിതരണ ശൃഖലയുടെ പ്രവര്‍ത്തനവും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും അവതാളത്തിലായെന്നും ചൂണ്ടിക്കാട്ടി മുന്‍നിര ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ ഷാവോമി റെഡ്മി നോട്ട് 8 സ്മാര്‍ട്‌ഫോണിന് ഇന്ത്യയില്‍ വില വര്‍ധിപ്പിച്ചു. 500 രൂപയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധനവ് താല്‍കാലികമാണ്.
അതേസമയം നിലവില്‍ ആമസോണ്‍ വെബ്‌സൈറ്റില്‍ റെഡ്മി നോട്ട് 8 സ്‌റ്റോക്കില്ല എന്നാണ് കാണിക്കുന്നത്. എന്നാല്‍ ഉടന്‍ തന്നെ ഫോണ്‍ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.
റെഡ്മി നോട്ട് 8 4ജിബി റാം+ 64 ജിബി സ്‌റ്റോറേജ് പതിപ്പിന് മാത്രമാണ് വില വര്‍ധിക്കുക. 9999 രൂപയ്ക്ക് വിറ്റിരുന്ന ഫോണിന് വില വര്‍ധിക്കുന്നതോടെ 10499 രൂപയാവും.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പല കമ്പനികളും ഫാക്ടറികള്‍ താല്‍കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് ഇലക്ട്രോണിക് ഉപകരണ നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ലഭ്യത കുറഞ്ഞത്. പകരം സംവിധാനങ്ങളൊരുക്കാന്‍ കമ്പനികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് എളുപ്പമല്ല. ഈ സാഹചര്യമാണ് വിലവര്‍ധനവിലേക്ക് നയിക്കുന്നത്.
Content Highlights: corona virus redmi note 8 price increased in india
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..