ന്യൂഡല്‍ഹി: ദിവസങ്ങള്‍ക്ക് മുമ്പ് മോട്ടോ ജി5എസ് മോട്ടോ ജി5എസ് പ്ലസ് സ്മാര്‍ട്‌ഫോണുകള്‍ക്ക് ആമസോണില്‍ താല്‍കാലികമായി വിലക്കുറച്ചതിന് പിന്നാലെ കമ്പനി മോട്ടോ ജി5 സ്മാര്‍ട്‌ഫോണിന്റേയും വില കുറച്ചു. ക്രിസ്തുമസ് വില്‍പനയോടനുബന്ധിച്ചാണ് ലെനോവോ ബ്രാന്റായ മോട്ടോ, ഫോണുകള്‍ക്ക് വിലകുറച്ചിരിക്കുന്നത്.  

മോട്ടോയുടെ മറ്റ് മോഡലുകളായ മോട്ടോ എം, മോട്ടോ Z2 പ്ലേ, മോട്ടോ E4, മോട്ടോ C തുടങ്ങിയവയും വിലക്കുറവില്‍ ലഭ്യമാവും. മുന്‍ നിര റീടെയില്‍ സ്റ്റോറുകളിലും മോട്ടോ ഹബ്ബ് ഔട്ട്‌ലെറ്റുകളിലും പുതിയ ഓഫര്‍ ലഭ്യമാവും.

9,999 രൂപ വിലയുള്ള മോട്ടോ ജി5 സ്മാര്‍ട്‌ഫോണ്‍ ആയിരം രൂപ കുറഞ്ഞ് 8,999 രൂപയ്ക്കാണ് ലഭിക്കുക. 27,999 രൂപ വിലയുള്ള മോട്ടോ Z2 പ്ലേ സ്മാര്‍ട്‌ഫോണിന് 3000 രൂപ കുറഞ്ഞ് 24,999 രൂപയ്ക്ക് ലഭിക്കും. 

13,999 രൂപ വിലയുണ്ടായിരുന്ന മോട്ടോ എം ത്രീജിയ്ക്ക് 11,999 രൂപയാണ് ഇപ്പോള്‍ വില. മോട്ടോ എം 4ജിയ്ക്ക് 15,999 രൂപയില്‍ നിന്നും 2000 രൂപ കുറഞ്ഞ് 13,999 രൂപയാവുകയും ചെയ്തു. 

8,499 രൂപ വിലയുണ്ടായിരുന്ന മോട്ടോ E4 ന്  7,999 രൂപയാണ് വില. മോട്ടോ സിയുടെ വില 5,999 രൂപയില്‍ നിന്നും കുറഞ്ഞ് 5,499 രൂപയായി. മോട്ടോ ജി5എസ് സ്മാര്‍ട്‌ഫോണിന് 13,999 രൂപയില്‍ നിന്നും 1000 രൂപ കുറഞ്ഞ് 12,999 രൂപയാവുകയും ചെയ്തു.

ഡിസംബര്‍ 30 വരെയാണ് ഈ ഓഫറുകള്‍ ലഭ്യമാവുക. മോട്ടോ ജി5എസ് ആമസോണില്‍ ഇപ്പോഴും ഓഫര്‍ വിലയായ 11,999 രൂപയ്ക്ക് തന്നെയാണ് ലഭിക്കുന്നത്. എന്നാല്‍ ഇതോടൊപ്പം വിലകുറച്ച മോട്ടോ ജി5 എസ് പ്ലസ് ഫോണിന്റെ വില 15,999 രൂപ എന്ന പഴയ നിലയിലേക്കുയര്‍ന്നിട്ടുണ്ട്.