തിരുവനന്തപുരം: സാധാരണക്കാര്‍ക്കും 4 ജി സൗകര്യം ഒരുക്കി ബി.എസ്.എന്‍ എലും, മൈക്രോമാക്‌സും പുതിയ ഫോണും പ്ലാനും അവതരിപ്പിച്ചു. ബി.എസ്. എന്‍ എലും, മൈക്രോമാക്‌സും സംയുക്തമായി നടപ്പിലാക്കുന്ന ഭാരത് 1 പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ മൈക്രോമാക്‌സ് 4 ജി ഫോണ്‍,   മൈക്രോമാക്‌സ് കേരള സര്‍ക്കിള്‍ ഹെഡ് രഞ്ജിത്ത് തോമസ് ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജര്‍  ഡോ. പി.റ്റി മാത്യുവിന് നല്‍കി പുറത്തിറക്കി.

ഈ ഫോണില്‍ ബി.എസ്.എന്‍.എല്ലിന്റെ പ്രത്യേക പ്ലാന്‍ ആയ 97 രൂപ റീചാര്‍ജ് ചെയ്താല്‍ 365 ദിവസം വാലിഡിറ്റി ലഭിക്കും. കൂടാതെ മാസം 97 രൂപക്ക് റീചാര്‍ജ് ചെയ്താല്‍ 28 ദിവസത്തേക്ക് രാജ്യവ്യാപകമായി സൗജന്യ കോളും ചെയ്യാനാകും. അണ്‍ലിമിറ്റഡ് ഡാറ്റയും ലഭിക്കും ( 5 ജിബിക്ക് ശേഷം സ്പീഡ് 80 കെബിപിഎസ്) 10 എസ് എം.എസും സൗജന്യമായിരിക്കും.

ഒക്ടോബറിലാണ് ഭാരത് വണ്‍ 4ജി ഫീച്ചര്‍ ഫോണ്‍ ബിഎസ്എന്‍എലും മൈക്രോമാക്‌സും ചേര്‍ന്ന് ആദ്യമായി അവതരിപ്പിച്ചത്. ജിയോഫോണ്‍ തുടക്കമിട്ട 4ജി ഫീച്ചര്‍ഫോണ്‍ വിപണിയിലേക്കുള്ള ബിഎസ്എന്‍എലിന്റെ കടന്നുവരവാണ് ഇതുവഴിയുണ്ടായത്. 

ബി.എസ്.എന്‍ എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബി.എസ്.എന്‍ എല്‍ ജനറല്‍ മാനേജര്‍ ഡോ.എസ്.ജ്യോതി ശങ്കര്‍, സീനിയര്‍ ജനറല്‍ മാനേജര്‍ ഐ.തിരുനാവുക്കറസു, ജനറല്‍ മാനേജര്‍ എന്‍.കെ.സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.