അസ്യൂസിന്റെ  സെന്‍ഫോണ്‍ 3 സീരിസ് മൂന്ന് മോഡലുകളിലായി തായ്‌പെയില്‍ അവതരിപ്പിച്ചു. സെണ്‍ഫോണ്‍ 3, സെണ്‍ഫോണ്‍ 3 ഡീലക്‌സ്, സെണ്‍ഫോണ്‍ 3 അള്‍ട്രാ എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്. വ്യത്യസ്ത വലിപ്പവും പ്രത്യേകതകളും അടങ്ങിയതാണ് ഓരോ മോഡലുകളും.

സെണ്‍ഫോണ്‍ 3 പ്രത്യേകതരം മെറ്റല്‍ ഡിസൈനിലാണുള്ളത്. ബാക്ക് സൈഡില്‍ ഫിംഗര്‍ പ്രിന്റ് ഉള്‍പ്പെടുത്തിട്ടുള്ള ഇതിന് 85 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സുള്ള എട്ടു മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഹൈബ്രിക് ഡ്യുവല്‍ സിം സ്ലോട്ടുകളുമുണ്ട്.

ഫോട്ടോഗ്രഫിക്ക് ഏറ്റവും അനുയോജ്യമായ രീതിയിലുള്ള ബാക്ക് ക്യാമറകയും ഇതിന്റെ പ്രത്യേകതയാണ്. അസ്യൂസ് സെണ്‍ഫോണ്‍ 3 യുടെ വില ഏതാണ്ട് 16800 രൂപയാകും.

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ. മുന്നിലും പിന്നിലും ഗൊറില്ലാ ഗ്ലാസ് 3 കവചം. സ്‌നാപ്ഡ്രാഗോണ്‍ 625 പ്രൊസസറും മൂന്നു ജിബി റാമുമുണ്ട്.

32 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ്. ഗോള്‍ഡന്‍,നീല,കറുപ്പ്,വെള്ള കളറുകളില്‍ ഇവ ലഭ്യമാണ്.

senfone del

അസ്യൂസ് സെണ്‍ഫോണ്‍ 3 ഡീലക്‌സിന് ഏകദേശം 33,600 രൂപ വരും. ഫുള്‍ മെറ്റല്‍ ബോഡിയും ഇന്‍വിസിബിള്‍ ആന്റിന ഡിസൈനുമാണ്‌  ഇതിന്. ലോകത്ത് ഇത്തരത്തിലുള്ള  ഡിസൈന്‍ ആദ്യമാണെന്നാണ് അസ്യൂസ് അവകാശപ്പെടുന്നത്.

5.7 ഇഞ്ച് ഫുള്‍ എച്ച്.ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, ആറു ജിബി റാം, 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജും 256 ജി.ബി വരെ എക്‌സറ്റേണല്‍ സ്റ്റോറേജും ലഭ്യമാകും.

സെപ്തംബറോടെ മാര്‍ക്കറ്റില്‍ എത്തുന്ന ഡീലക്‌സ് മൂന്ന് നിറങ്ങളില്‍ ലഭ്യമാകും.

senfone 3 ultra

അസ്യൂസ് സെണ്‍ഫോണ്‍ 3 അള്‍ട്രായ്ക്ക് 23 മെഗാപിക്‌സല്‍ ഫ്രണ്ട്ക്യാമറയാണുള്ളത്. മറ്റു രണ്ടു ഫോണിനേക്കാള്‍ വലിപ്പമുണ്ട് ഇതിന് 6.8 ഇഞ്ച് ഫുള്‍ എച്ച്ഡി  ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയുള്ള ഇതിന്റെ വില ഡീലക്‌സിനേക്കാള്‍ കുറച്ച് കുറവാണ്.32200 രൂപയോളം.

4 ജിബി റാമും 64 ജിബി ഇന്റേണലും 128 ജിബി എക്‌സറ്റേണല്‍ സ്‌റ്റോറേജ് കപ്പാസിറ്റിയുമുണ്ട്. 4600 എംഎഎച്ച് ബാറ്ററിയുള്ള അള്‍ട്രയാക്ക് ക്വിക്ക് ചാര്‍ജ് ടെക്‌നോളജിയാണുള്ളത്. മൂന്ന്  നിറങ്ങളിലാണ് ഇവ ലഭ്യമാകുക. (ചിത്രങ്ങള്‍ക്ക് കടപ്പാട്: NDTV )