Porsche Design Graphite

 

ബ്ലാക്ക്ബറിയുടെ ആഢംഭരഫോണായ 'പോര്‍ഷെ ഡിസൈന്‍ P'9983 ഗ്രാഫൈറ്റ്' ഇന്ത്യയില്‍ അവതരിപ്പിച്ചു; 99,990 രൂപയാണ് വില. 

 

പ്രീമിയം സ്റ്റീരിയോ ഹെഡ്‌സെറ്റ്, ഇന്റര്‍നാഷണല്‍ ചാര്‍ജിങ് കിറ്റ്, ഹൈസ്പീഡ് ഡേറ്റ കൈമാറ്റത്തിനുള്ള യു.എസ്.ബി.കേബില്‍ മുതലായ ആക്‌സസറുകളും പോര്‍ഷെ ഡിസൈനിനൊപ്പം ലഭിക്കും.

 

720X720 പിക്‌സല്‍ റിസല്യൂഷ്യനോടുകൂടിയ 3.1 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് ഈ ആഢംഭരഫോണിലുള്ളത്. 1.5 ജിഎച്ച്‌സെഡ് ഡ്യുവല്‍ കോര്‍ ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ എസ്4 പ്രൊസസര്‍ കരുത്തുപകരുന്ന ഫോണിന് 2ജിബി റാമും ഉണ്ട്. 

 

Porsche Design Graphite

 

16ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള പോര്‍ഷെ ഡിസൈനിലെ സ്‌റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡിന്റെ സഹായത്തോടെ 128 ജിബി വരെ ഉയര്‍ത്താം. ബ്ലാക്ക്ബറി 10 പ്ലാറ്റ്‌ഫോമിലോടുന്ന ഫോണിന് ഊര്‍ജം പകരുന്നത് 2100 എംഎഎച്ച് ബാറ്ററിയാണ്. 

 

ഫോണിന്റെ മുഖ്യക്യാമറ 8എംപി ശേഷിയുള്ളതാണ്; മുന്‍ക്യാമറ 2എംപിയും. ഫോണില്‍ വൈഫൈ, ബ്ലൂടൂത്ത്, എല്‍ടിഇ, എഫ് എം റേഡിയോ, മൈക്രോ യു.എസ്.ബി, മൈക്രോ HDMI എന്നീ കണക്ടിവിറ്റി സങ്കേതങ്ങളുണ്ട്.