സിം കാര്‍ഡ് സ്ലോട്ട് ഇല്ലാത്ത ഐഫോണുകള്‍ 2022 സെപ്റ്റംബറില്‍ പുറത്തിറങ്ങും, പകരം എന്ത്?


2022 സെപ്റ്റംബറില്‍ സിം കാര്‍ഡ് സ്ലോട്ട് ഇല്ലാത്ത ഐഫോണുകള്‍ പുറത്തിറക്കാനൊരുങ്ങുകയാണത്രെ.

Representational Image | Photo: Mathrubhumi

ഓരോ വര്‍ഷവും ഐഫോണുകളില്‍ എന്തെങ്കിലും പുതുമ കൊണ്ടുവരാറുണ്ട് ആപ്പിള്‍. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പുതിയൊരു വാര്‍ത്ത വരുന്നു. 2022 സെപ്റ്റംബറില്‍ സിം കാര്‍ഡ് സ്ലോട്ട് ഇല്ലാത്ത ഐഫോണുകള്‍ പുറത്തിറക്കാനൊരുങ്ങുകയാണത്രെ.

അതേസമയം 2023 ല്‍ പുറത്തിറക്കാനൊരുങ്ങുന്ന ഐഫോണ്‍ 15 പ്രോ (Iphone 15 Pro) മോഡലുകളില്‍ സിംകാര്‍ഡ് സ്ലോട്ട് ഒഴിവാക്കുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ബ്രസീലിയന്‍ വെബ്‌സൈറ്റ് ഒരു ബ്ലോഗില്‍ അവകാശപ്പെട്ടിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പുതിയ വാര്‍ത്ത വന്നിരിക്കുന്നത് മാക്ക് റൂമേഴ്‌സ് (MacRumors)വെബ്‌സൈറ്റിലാണ്‌. 2022 സെപ്റ്റംബറില്‍ തന്നെ സിംകാര്‍ഡുകളില്ലാത്ത ഐഫോണുകള്‍ പുറത്തിറങ്ങുമെന്നാണ് ഇതില്‍ പറയുന്നത്. പകരം ഇ-സിം (eSIM) സൗകര്യം മാത്രമാണ് ഉണ്ടാവുക. ഇതിന് വേണ്ടി തയ്യാറെടുക്കാന്‍ യുഎസിലെ ടെലികോം സേവനദാതാക്കളോട് കമ്പനി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വാര്‍ത്ത ശരിയാണെങ്കില്‍ ഐഫോണ്‍ 14 മോഡലുകളില്‍ തന്നെ സിംകാര്‍ഡ് സ്ലോട്ടുകള്‍ ഒഴിവാക്കപ്പെടും. രണ്ട് ഇ-സിമ്മുകള്‍ ഫോണില്‍ ഉപയോഗിക്കാന്‍ സാധിക്കും. സിംകാര്‍ഡുകള്‍ ഒഴിവാക്കപ്പെടുന്നതോടെ വെള്ളത്തെ പ്രതിരോധിക്കാനുള്ള ഐഫോണുകളുടെ ശേഷി മെച്ചപ്പെടും.

വരാനിരിക്കുന്ന ഐഫോണ്‍ 14 ഫോണുകളില്‍ രണ്ട് ടിബി സ്‌റ്റോറേജ് സൗകര്യമുണ്ടാവും. ക്യുഎല്‍സി ഫ്‌ളാഷ് സ്‌റ്റോറേജ് (QLC Flash Storage) സംവിധാനമാണ് ഇതിനായി ഉപയോഗിക്കുക. ഐഫോണ്‍ 14 ല്‍ 48 എംപി ക്യാമറയുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: Technology news, Apple, iPhones without SIM card, Iphone 14 Series, Iphone 15

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented