പ്പിള്‍ ഐ ഫോണ്‍ ടെന്‍ സ്മാര്‍ട്‌ഫോണിന് വിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞത് സാംസങിന് തിരിച്ചടിയാവുന്നു. അവധിക്കാല സീസണില്‍ കാര്യമായ വളര്‍ച്ച ഐഫോണ്‍ ടെന്‍ വില്‍പനയിലുണ്ടായിട്ടില്ല. ഇത് ഐഫോണ്‍ ടെന്നിന് വേണ്ട ഒഎല്‍ഇഡി പാനലുകള്‍ വിതരണം ചെയ്യുന്ന സാംസങിന് ഇത് നഷ്ടമാണ്.

വിപണിയില്‍ ചലനമുണ്ടാക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് ഐഫോണ്‍ ടെന്‍ ഫോണിന്റൈ ഉദ്പാദനം വെട്ടിക്കുറയ്ക്കാന്‍ കമ്പനി തീരുമാനിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ജനുവരി- മാര്‍ച്ച് കാലയളവിലേക്ക് സാംസങ് നിലവില്‍ രണ്ട് കോടി ഡിസ്‌പ്ലേയാണ് ഉല്‍പാദിപ്പിക്കുന്നത്. ഇത് മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ കുറവാണ്. നേരത്തെ 4.5 കോടിമുതല്‍ അഞ്ച് കോടി വരെയാണ് ആവശ്യപ്പെട്ടിരുന്നതെന്ന് നിക്കെയ് ഏഷ്യന്‍ റിവ്യൂ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏപ്രില്‍ ജൂണ്‍ മാസക്കാലത്തേക്കുള്ള ഐഫോണ്‍ ടെന്നിന്റെ ഉല്‍പാദനം എങ്ങിനെയായിരിക്കണമെന്ന്  ആപ്പിള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഉല്‍പാദനത്തില്‍ വലിയ ഇടിവുണ്ടാകുമെന്നാണ് കരുതുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.  

ലോകത്തെ ഏറ്റവും വലിയ ഒഎല്‍ഇഡി പാനല്‍ വിതരണക്കാരാണ് സാംസങ്, ഐഫോണ്‍ ടെന്നിന്റെ ഉല്‍പാദനത്തിന് ആപ്പിള്‍ ആശ്രയിക്കുന്നതും സാംസങിന്റെ ഡിസ്‌പ്ലേയാണ്. 5.8 ഇഞ്ച് വലിപ്പമുള്ള ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഐഫോണ്‍ ടെന്നിനുള്ളത്.

ആവശ്യക്കാര്‍ കുറവുണ്ടെങ്കിലും കമ്പനിയുടെ മികച്ച വില്‍പനയുള്ള ഫോണുകളിലൊന്നാണ് ഐഫോണ്‍ ടെന്‍ ആണെന്നാണ് കമ്പനി പറയുന്നത്. ആപ്പിള്‍ ഏറ്റവും അവസാനം പുറത്തിറക്കിയ ഐഫോണ്‍ ടെന്‍, ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് ഫോണുകളാണ് കഴിഞ്ഞ പാദത്തിലെ വരുമാനത്തിന്റെ മുഖ്യ പങ്കും പ്രദാനം ചെയ്തതെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് പറയുന്നു.

Content Highlights: Apple iPhone X faces weak demand sasmung lost order