Photo: Apple
ഐഫോണ്‍ 13 വാങ്ങാന്‍ ആഗ്രഹമുണ്ടെങ്കിലും പലരും അതിന് മടിക്കുന്നത് അതിനുള്ള വലിയ ചെലവുകൊണ്ടാണ്. എന്നാല്‍ ആമസോണില്‍ നടക്കുന്ന പ്രൈം ഡേ വില്‍പനയില്‍ വന്‍ വിലക്കിഴിവില്‍ ഐഫോണ്‍ 13 വാങ്ങാന്‍ അവസരമുണ്ട്. 66,999 രൂപ വിലയുള്ള ഫോണാണ് വിലക്കിഴിവിൽ വില്‍ക്കുന്നത്. ബാങ്ക് ഓഫറുകളും മറ്റും ഉപയോഗിച്ച് ഫോണ്‍ വാങ്ങിയാല്‍ 60291 രൂപയ്ക്ക് ഫോണ്‍ വാങ്ങാന്‍ സാധിക്കും.
അതെങ്ങനെയെന്ന് നോക്കാം. ആമസോണ്‍ നല്‍കുന്ന അഞ്ച് ശതമാനം ഡിസ്‌കൗണ്ടില്‍ 66,900 രൂപ വിലയുള്ള ഫോണിന് 63,555 രൂപ വിലയാവും. ആമസോണ്‍ പേ ഐസിഐസിഐ കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങിയാല്‍ വീണ്ടും അഞ്ച് ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും ഇതുവഴി ഫോണിന് 60,291 രൂപ.
ഈ വില ഇനിയും കുറയ്ക്കാന്‍ നിങ്ങള്‍ നിങ്ങളുടെ പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍ മതി. 13000 രൂപയോളം അങ്ങനെ ലഭിക്കും. എന്നാല്‍ ഫോണിന്റെ അവസ്ഥയനുസരിച്ചാണ് ഈ തുക കണക്കാക്കുക. ഇതുവഴി 60,000 രൂപയോളം വിലയ്ക്ക് ഐഫോണ്‍ 13 വാങ്ങാന്‍ സാധിക്കും.
ഫ്‌ളിപ്കാര്‍ട്ടിലും 66900 രൂപയ്ക്ക് ഐഫോണ്‍ 13 വില്‍പനയ്ക്കുണ്ട്. ആക്‌സിസ് ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോള്‍ ലഭിക്കുന്ന അഞ്ച് ശതമാനം വിലക്കിഴിവ് മാത്രമാണ് ഫ്‌ളിപ്കാര്‍ട്ടില്‍ ലഭിക്കുക.
ഐഫോണ്‍ 13 സവിശേഷതകള്‍
6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഒഎല്‍ഇഡി ഡിസ്‌പ്ലേയാണിതിന്. 2532 x 1170 പിക്‌സല്‍ റസലൂഷനും 460 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റിയുമുണ്ട്. ആപ്പിളിന്റെ എ15 ബയോണിക് 5എന്‍എം എക്‌സാ-കോര്‍ പ്രൊസസര്‍ ചിപ്പ് ആണ് ഫോണിന് ശക്തി പകരുന്നത്. 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് വേരിയിന്റുകളുണ്ട് ഇതിന്. ഐഒഎസ് 15 ഓഎസാണ് ഫോണില്‍.
12 എംപിയുടെ പ്രൈമറി ക്യാമറയും 12 എംപിയുടെ അള്‍ട്രാ വൈഡ് ക്യാമറയും അടങ്ങുന്ന ഡ്യുവല്‍ ക്യാമറ സംവിധാനമാണിതില്‍. 12 മെഗാപിക്‌സല്‍ ക്യാമറ തന്നെയാണ് സെല്‍ഫികള്‍ക്ക് വേണ്ടിയും നല്‍കിയിട്ടുള്ളത്. 3240 എംഎഎച്ച് ബാറ്ററി യില്‍ 20 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് ലഭ്യമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..