Representational Image | Photo: Gettyimages
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി പുറത്തിറങ്ങിയ ഐഫോണുകളില്‍ 12 എംപി ക്യാമറ സെന്‍സറുകളാണ് ആപ്പിള്‍ ഉപയോഗിച്ചുവരുന്നത്. എതിരാളികളായ ആന്‍ഡ്രോയിഡ് ഫോണുകള്‍ പലതും കൂടുതല്‍ വലിയ സെന്‍സറുകള്‍ ഉപയോഗിച്ച് തുടങ്ങി വര്‍ഷങ്ങളായിട്ടും ആപ്പിള്‍ അതിന് തയ്യാറായിരുന്നില്ല.
എന്നാല്‍ ഐഫോണ്‍ 14 പ്രോ സീരീസ് ആ പതിവ് തെറ്റിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ 14 പ്രോയില്‍ 48 എംപി സെന്‍സര്‍ ഉള്‍പ്പെടുത്തുമെന്നാണ് ആപ്പിള്‍ അനലിസ്റ്റായ മിങ് ചി കുവോ അവകാശപ്പെടുന്നത്.
48 മെഗാപിക്സല്‍ സെന്‍സര്‍ ഉപയോഗിക്കുമ്പോഴും പിക്സല്‍ ബിന്നിങിന് ശേഷം 12 എംപി ചിത്രങ്ങള്‍ തന്നെയാണ് പുറത്തുവിടുക. ഇതുവഴി കൂടുതല്‍ മികച്ച ചിത്രങ്ങള്‍ പുറത്തുവരും. പിക്സല്‍ ബിന്നിങിന്റെ ഫലമായി ചിത്രങ്ങളിലെ നോയ്സ് നീക്കം ചെയ്യപ്പെടും. അതേസമയം 48 എംപി ചിത്രങ്ങള്‍ പകര്‍ത്താന്‍ പ്രത്യേകം 48എംപി ഫീച്ചര്‍ ക്യാമറയില്‍ നല്‍കും. നിലവില്‍ ആന്‍ഡ്രോയിഡ് ക്യാമറകളിലും ഇതേ രീതിയില്‍ തന്നെയാണ് 48 എംപി ഫോട്ടോഗ്രഫി നല്‍കിയിരിക്കുന്നത്.
ഇതു കൂടാതെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന പെരിസ്കോപ്പ് ലെന്‍സ് എന്ന സംവിധാനവും ഐഫോണുകളില്‍ പരീക്ഷിച്ചേക്കും. ഇത് പക്ഷെ 2023 ല്‍ പുറത്തിറങ്ങുന്ന ഐഫോണ്‍ 15 പരമ്പരയിലായിരിക്കും.
48 എംപി ക്യാമറ ഉപയോഗിക്കാനുള്ള പദ്ധതിയെ കുറിച്ച് സ്ഥിരീകരിച്ച വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല. പുതിയ ഐഫോണ്‍ ഫീച്ചറുകള്‍ മുന്‍കൂട്ടി പ്രവചിച്ച് ശ്രദ്ധേയനായ അനലിസ്റ്റാണ് മിങ് ചി കുവോ.
ഐഫോണ്‍ 14 ല്‍ ഡിസ്പ്ലേ നോച്ച് ഒഴിവാക്കുമെന്നും പകരം പഞ്ച് ഹോള്‍ ക്യാമറ ഉപയോഗിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏറെ നാളുകളായി ഐഫോണ്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന മാറ്റങ്ങളിലൊന്നാണ് ഡിസ്പ്ലേ നോച്ച്. ഇതുവഴി വലിയ സ്ക്രീന്‍ അനുഭവം സാധ്യമാകും.
Content Highlights: Apple iPhone 14 Pro may include 48 mp as primary sensor
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..