പ്പിളിന്റെ പുതിയ മോഡലായ ഐ-ഫോണ്‍ 12 ഉടന്‍ ഇന്ത്യയില്‍നിന്ന് ഉത്പാദിപ്പിച്ചേക്കും. ആപ്പിളിന്റെ കരാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണിന്റെ തമിഴ്‌നാട്ടിലെ പ്ലാന്റില്‍ ഐ-ഫോണ്‍ 12 ഉത്പാദിപ്പിക്കുന്നതിന് ശ്രമം നടക്കുന്നതായാണ് സൂചന. 

ഇന്ത്യന്‍വിപണയില്‍ വില്‍ക്കുന്നതിനൊപ്പം അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റി അയക്കാനും ലക്ഷ്യമിട്ടാണ് നടപടി. അതേസമയം, ആപ്പിള്‍ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഫോക്‌സോണ്‍ നിലവില്‍ ഐ-ഫോണ്‍ 11, ഐ-ഫോണ്‍ എക്‌സ്.ആര്‍ മോഡലുകളാണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്. 

കേന്ദ്രസര്‍ക്കാരിന്റെ ഉത്പാദന അനുബന്ധ ഇളവ് (പി.എല്‍.ഐ. സ്‌കീം) പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനാല്‍ ആപ്പിള്‍ ഐ-ഫോണുകള്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നതിനൊപ്പം കയറ്റുമതിചെയ്യാനും കമ്പനി ബാധ്യസ്ഥരാണ്.

Content Highlights: Apple Inc Plans To Develop Iphone 12 In India