ഈവര്‍ഷം വണ്‍പ്ലസ് ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന സ്മാര്‍ട്ഫോണുകളിലൊന്നാണ് വണ്‍പ്ലസ് 6. ഈ സ്മാര്‍ട്ഫോണ്‍ എങ്ങിനെയായിരിക്കുമെന്ന യാതൊരു വിവരവും ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സാക്ഷാല്‍ അമിതാഭ് ബച്ചന് കഴിഞ്ഞ ദിവസം ഒരു അബദ്ധം കാണിച്ചു. വണ്‍ പ്ലസ് 6 മോഡലിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചു.
വണ്‍ പ്ലസ് 6ന്റെ ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി ബ്രാൻഡ് അംബാസഡറായ അമിതാഭ് ബച്ചന് വണ്‍പ്ലസ് സിഇഓ പീറ്റ് ലോ (Pete Lau) ഫോണിന്റെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തിക്കൊടുക്കാനെത്തിയിരുന്നു. ഈ ദൃശ്യമാണ് അമിതാഭ് ബച്ചന് ട്വിറ്റര്‍ വഴി പങ്കുവെച്ചത്. അബദ്ധമായി എന്ന് അറിഞ്ഞതിനാലാവണം ഈ ട്വീറ്റ് ഉടന്‍ തന്നെ നീക്കം ചെയ്യപ്പെട്ടു.
മിഡ്നൈറ്റ് ബ്ലാക്ക്, വെള്ള നിറങ്ങളിലുള്ള ഫോണിന്റെ രണ്ട് വേരിയന്റുകളാണ് ബച്ചന് ട്വീറ്റ് ചെയ്തത്. ഗ്ലാസ് ബോഡി ഫിനിഷിങ് ഉള്ളതാണ് വെള്ള നിറത്തിലുള്ള വാരിയന്റ് എന്ന് ചിത്രത്തില്‍ നിന്ന് മനസിലാക്കുന്നു.
വെര്‍ട്ടിക്കല്‍ രീതിയില്‍ സ്ഥാപിച്ചിരിക്കുന്ന ഡ്യുവല്‍ ക്യാമറയാണ് വണ്‍പ്ലസ് 6നുള്ളത്. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഇതിന് താഴെയായി നല്കിയിരിക്കുന്നു. വൃത്താകൃതിയില്‍ നല്‍കാറുള്ള ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ദീര്‍ഘവൃത്താകൃതിയിലാണ് വണ്‍പ്ലസ് 6ല്‍ നല്‍കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ക്വാല്‍കോമിന്റെ ഏറ്റവും പുതിയ സ്നാപ് ഡ്രാഗണ്‍ 845 പ്രൊസസറാണ് വണ്‍പ്ലസ് 6 ല്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി നേരത്തെ സ്ഥിരീകരിച്ചതാണ്. എട്ട് ജിബി റാമിന്റെയും ആറ് ജിബി റാമിന്റേയും മോഡലുകളായിരിക്കും ഫോണിനുണ്ടാവുക.
ആന്‍ഡ്രോയിഡ് 8.1.0 ഓറിയോ ഓഎസില്‍ പുറത്തിറങ്ങാനിരിക്കുന്ന ഫോണ്‍ മേയ് 17 നാണ് ഔദ്യോഗികമായി പുറത്തിറക്കുക.
Content Highlights: Amitabh Bachchan accidentally showed off OnePlus 6 in his tweet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..