മസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആനുകൂല്യങ്ങള്‍ തുടരുന്നു. 13000 രൂപവരെ ലാഭിക്കാനാവുന്ന ഡീലുകളാണ് ഷാവോമി ഫോണുകള്‍ക്ക് ആമസോണ്‍  അവതരിപ്പിച്ചിരിക്കുന്നത്. 

എക്‌സ്‌ചേഞ്ച് ഓഫറുകളും, ആക്‌സിസ് ബാങ്ക്, സിറ്റി, ആമസോണ്‍ പേ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവയില്‍ നിന്നുള്ള കാര്‍ഡുകള്‍ക്ക് 10 ശതമാനം വിലക്കിഴിവ് ലഭിക്കും. ഒക്ടോബര്‍ 25 വരെയാണ് ഓഫര്‍. 

എംഐ 11 എക്‌സ് 5ജി

എട്ട് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് 26990 രൂപയാണ് വില. 16050 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറായി കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 1271 രൂപ നോ കോസ്റ്റ് ഇഎംഐ ലഭ്യമാണ്. 

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 870 5ജിയും ക്രയോ 585 ഒക്ടാകോര്‍ ചിപ്പുമാണ് ഫോണിന് ശക്തിപകരുന്നത്. 48 എംപി പ്രധാന സെന്‍സറായെത്തുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ എട്ട് എംപി അള്‍ട്രാ വൈഡ് ലെന്‍സും അഞ്ച് എംപി സൂപ്പര്‍ മാക്രോ ലെന്‍സും ഉള്‍ക്കൊള്ളുന്നു. 20 മെഗാപിക്‌സലാണ് സെല്‍ഫി ക്യാമറ. 4520 എംഎഎച്ച് ബാറ്റിയുണ്ട്

MI 11X 5G (Cosmic Black 8GB RAM 128GB ROM | SD 870 | DisplayMate A+ rated E4 AMOLED)

ഷാവോമി 11 ലൈറ്റ് എന്‍ഇ 5ജി

ഷാവോമി 11 ലൈറ്റ് എന്‍ഇ 5ജിയുടെ 6ജിബി റാം 128 ജിബി സ്‌റ്റോറേജ് ഡയമണ്ട് ഡാസില്‍ പതിപ്പിന് 26999 രൂപയാണ് വില. 21050 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 778ജി 5ജിയും ക്രയോ 670  ഒക്ടാകോര്‍ പ്രൊസസറുമാണ് ഫോണിന് ശക്തിപകരുന്നത്. 

64 മെഗാപിക്‌സല്‍, എട്ട് എംപി അള്‍ട്രാ വൈഡ് ക്യാമറ, അഞ്ച് എംപി സൂപ്പര്‍ മാക്രോ ക്യാമറ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഫോണിന്. 6.55 ഇഞ്ച് വലിപ്പമുല്‌ള ഫുള്‍എച്ച്ഡി പ്ലസ് ഒഎല്‍ഇഡി ഡോട്ട് ഡിസ്‌പ്ലേയും 4250 എംഎഎച്ച് ബാറ്റിയും ഇതിനുണ്ട്. 

BUY Xiaomi 11 Lite NE 5G (Diamond Dazzle 6GB RAM 128 GB Storage)

എംഐ 11 എക്‌സ് പ്രോ 5ജി 

 എംഐ 11 എക്‌സ് പ്രോ 5ജിയുടെ കോസ്മിക് ബ്ലാക്ക് 8ജിബി റാം, 128 ജിബി സ്‌റ്റോറേജ് പതിപ്പ് 36999 രൂപയ്ക്ക് വാങ്ങാം. 20050 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍ ലഭിക്കും. നോ കോസ്റ്റ് ഇഎംഐ സൗകര്യവുമുണ്ട്. 

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 88 5ജിയും ക്രയോ 680 ഒക്ടാകോര്‍ ചിപ്പ് സെറ്റ് ശക്തിപകരുന്ന ഫോണില്‍ 6.67 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡോട്ട് ഡിസ്‌പ്ലേയാണിതിന്. 4520 എംഎഎച്ച് ബാറ്ററിയുണ്ട്. 

Mi 11X Pro 5G (Cosmic Black, 8GB RAM, 128GB Storage) | Snapdragon 888 | 108MP Camera | 6 Month Free Screen Replacement for Prime

റെഡ്മി നോട്ട് 10 എസ്

റെഡ്മി നോട്ട് 10 എസ് ഡീപ്പ് സീ ബ്ലൂ 6ജിബി റാം 64ജിബി സ്റ്റോറേജ് പതിപ്പിന് 13,999 രൂപയാണ് വില. 12,750 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറുണ്ട്. 6.43 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡോട്ട് ഡിസ്‌പ്ലേ. 64 എംപി പ്രധാന ക്യാമറ സെന്‍സറുള്ള ട്രിപ്പിള്‍ ക്യാമറ. മീഡിയ ടെക്ക് ഹീലിയോ ജി95 ഒക്ടാകോര്‍ പ്രൊസസര്‍,5000 എംഎഎച്ച് ബാറ്ററി, 33 വാട്ട് അതിവേഗ ചാര്‍ജിങ് എന്നിവ ഫോണിനുണ്ട്. 

Redmi Note 10S (Deep Sea Blue, 6GB RAM, 64GB Storage) -Super Amoled Display | 64 MP Quad Camera | Alexa Built in

ഈ ഫോണുകള്‍ കൂടാതെ റെഡ്മി നോട്ട് 10 പ്രോ സീരീസ്, റെഡ്മി നോട്ട് 10 ലൈറ്റ്, റെഡ്മി നോട്ട് 10 പ്രൈം, റെഡ്മി 9 ആക്റ്റിവ്, റെഡ്മി 9, റെഡ്മി 9എ തുടങ്ങിയ ജനപ്രിയ മോഡലുകളും വില്‍പനയ്ക്കുണ്ട്. 

Buy Xiaomi Smartphones from Amazon with Save up to 13000 Rs

 

Content Highlights: amazon great indian festival xiaomi phones on offer